thushar-vellappally

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും.തൃശൂർ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂർ, വയനാട്, ഇടുക്കിസംവരണ മണ്ഡലങ്ങളായ മാവേലിക്കര, ആലത്തൂർ എന്നിവയാണ് ബി.ഡി.ജെ.എസിന് നൽകിയിരിക്കുന്നത്.

ബി.ജെ.പി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. സ്ഥാനാർത്ഥി നിർണയം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരിൽ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയിൽ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയിൽ ബിജു കൃഷ്ണനേയും വയനാട്ടിൽ ആന്റോ അഗസ്റ്റിനെയുമാണ് ബി.ഡി.ജെ.എസ് ഇറക്കുന്നത്.

എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവയ്‌ക്കാതെയാകും തുഷാർ ജനവിധി തേടുക. അതേസമയം, ചുമതലകൾ രാജിവച്ച ശേഷമേ എസ്.എൻ.ഡി.പി ഭാരവാഹികൾ മത്സരിക്കാവൂ എന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽത്തന്നെ ഉറച്ചുനിൽക്കുകയാണ് എസ്.എൻ.ഡി.പി യോഗം.