grapes-1
മുന്തിരി

വേനൽക്കാലത്ത് ദാഹവും ക്ഷീണവുമകറ്റാൻ മികച്ചതാണ് മുന്തിരി. ആരോഗ്യഗുണങ്ങളിലും മുന്തിരി കേമനാണ്. ധാരാളം വിറ്റാമിനുകളുണ്ട് ഇതിൽ. ബുദ്ധിവികാസത്തിന് ഉത്തമം. മുന്തിരി പലതരം രോഗങ്ങളെ പ്രതിരോധിക്കാനും സഹായകമാണ്. മുന്തിരിയിലുള്ള പോളിഫെനോൽ എന്ന ആന്റി ഓക്സിഡന്റ് വിവിധതരം അർബുദത്തെ പ്രതിരോധിക്കും. മുന്തിരിയിലുള്ള ക്യുവർസെറ്റിൻ എന്ന ഘടകത്തിന് കൊളസ്‌ട്രോളിനെ പ്രതിരോധിക്കാൻ സാധിക്കും. ഇതിനും അർബുദ പ്രതിരോധശേഷിയുണ്ട്. മുന്തിരിയിലുള്ള പൊട്ടാസ്യം ഹൃദയത്തിന് ആരോഗ്യം നൽകും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ പക്ഷാഘാത സാദ്ധ്യതയും ഇല്ലാതാക്കും.

വൃക്കയിൽ കല്ല് രൂപപ്പെടുന്നത് നിയന്ത്രിക്കാനും ഇതിന് കഴിയും. ജലാംശം കൂടുതലുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും ആമാശപ്രവർത്തനങ്ങളെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്ന മുന്തിരിയുടെ നീര് ചർമ്മത്തിൽ പുരട്ടുന്നതും നല്ലതാണ്. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.