psc-office-pattom
KERALA PUBLIC SERVICE COMMISSION OFFICE - PATTOM

ഒ.എം.ആർ. പരീക്ഷ
വ്യവസായ പരീശീലന വകുപ്പിൽ കാറ്റഗറി നമ്പർ 390/2017 പ്രകാരം വർക്ക്‌ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ) (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 391/2017 പ്രകാരം വർക്ക്‌ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികൾക്ക് 02.04.2019 ന് രാവിലെ 10.30 മുതൽ 12.15 വരെയും, കാറ്റഗറി നമ്പർ 372/2017 പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (സോഫ്റ്റവെയർ ടെസ്റ്റിങ് അസിസറ്റന്റ്), കാറ്റഗറി നമ്പർ 377/2017 പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഡാറ്റാബേസ് സിസറ്റം അസിസ്റ്റന്റ്) തസ്തികയ്ക്ക് 03.04.2019 ന് രാവിലെ 10.30 മുതൽ 12.15 വരെയും ഒ.എം.ആർ. പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇന്റർവ്യൂ
കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 571/2014, 137/2015 പ്രകാരം മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ര് തസ്തികയ്ക്ക് 20, 21, 22, 27, 28, 29 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ വച്ചും വിവിധ പി.എസ്.സി ഓഫീസികളിൽ വച്ചും, തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 571/2014 പ്രകാരം മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 20, 21, 22, 27, 28, 29 തീയതികളിലും, കാറ്റഗറി നമ്പർ 162/2017 പ്രകാരം ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (രണ്ടാം എൻ.സി.എ.-വിശ്വകർമ്മ) തസ്തികയ്ക്ക് 22 നും, കാറ്റഗറി നമ്പർ 100/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ.-എസ്.സി.) തസ്തികയ്ക്ക് 29 നും, കാറ്റഗറി നമ്പർ 507/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്‌സ് (ഒന്നാം എൻ.സി.എ.-എസ്.സി.) തസ്തികയ്ക്ക് ഏപ്രിൽ 4, 5 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 253/2018 പ്രകാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ പ്യൂൺ തസ്തികയ്ക്ക് 19 നും, കാറ്റഗറി നമ്പർ 47/2016 പ്രകാരം തുറമുഖ വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ) തസ്തികയ്ക്ക് 19, 20 തീയതികളിലും, കാറ്റഗറി നമ്പർ 330/2018 പ്രകാരം ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (മൂന്നാം എൻ.സി.എ.-എസ്.ടി.) തസ്തികയ്ക്ക് 20 നും, കാറ്റഗറി നമ്പർ 220/2016 പ്രകാരം ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 28, 29 തീയതികളിലുമായി പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

വകുപ്പുതല പരീക്ഷ മാറ്റിവച്ചു
‌‌23.04.2019, 24.04.2019 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകൾ പാർലമെന്റ് ഇലക്ഷൻ പ്രമാണിച്ച് 09.04.2019, 11.04.2019 തീയതികളിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.