പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹർ പരീക്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് മോദി പരീക്കർക്ക് അന്ത്യോപചാരം അർപ്പിച്ചത്. തുടർന്ന് പരീക്കറുടെ കുടുംബത്തോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, സ്മൃതി ഇറാനി, ഗോവ ഗവർണർ മൃദുല സിൻഹ തുടങ്ങിയവരും പരീക്കർക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ഇന്ന് രാവിലെ പഞ്ജിമിലെ ബി.ജെ.പി ഓഫീസിലെത്തിച്ച മനോഹർ പരീക്കറുടെ മൃതദേഹത്തിൽ സംസ്ഥാനത്തെ പാർട്ടി നേതാക്കളും പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചിരുന്നു. ശേഷം പൊതുദർശനത്തിനായാണ് പനാജിയിലെ കലാ അക്കാദമിയിലേക്ക് മാറ്റിയത്. അഞ്ചുമണിയോടെ പൂർണണഔദ്യോഗിക ബഹുമതികളോടെയാണ് പരീക്കറുടെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്. പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് പരീക്കർ അന്തരിച്ചത്. നാലുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കർ.