വൈവാവോസി
രണ്ടാം വർഷ എം.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) (2016 അഡ്മിഷൻ) ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ്, പരീക്ഷകളുടെ വൈവാവോസി യഥാക്രമം 21, 22, 25, ഏപ്രിൽ 4 തീയതികളിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം പാളയം സെന്ററിലും എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവാവോസി 22 ന് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം കാര്യവട്ടം ഓഫീസിലും നടത്തും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി രാവിലെ 9.30 ന് സെന്ററിൽ ഹാജരാകുക. അന്വേഷണങ്ങൾക്ക്: 0471 2386442
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2008 സ്കീം) പ്രാക്ടിക്കൽ പരീക്ഷ 20 ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ 25 വരെ അതതു കോളേജുകളിൽ നടത്തും.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ എം.എസ് സി ജ്യോഗ്രഫി (മേഴ്സിചാൻസ് - 2011 അഡ്മിഷൻ) പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുന്നതിനുളള വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ 22 വരെയും 50 രൂപ പിഴയോടെ 26 വരെയും 125 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
ഒന്നും, രണ്ടും വർഷ ബി.എ/ബി.എ അഫ്സൽ - ഉൽ - ഉലമ (ആന്വൽ സ്കീം) റഗുലർ ബിരുദ പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 2 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 4 വരെയും ഫീസടച്ച് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 21 മുതൽ ആരംഭിക്കും.
എം.ബി.എ പ്രവേശനം
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (University Institutes of Management) എം.ബി.എ (ഫുൾടൈം) കോഴ്സിലേക്കും കാര്യവട്ടം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എം.ബി.എ (ഈവനിംഗ്) കോഴ്സിലേക്കും 2019 - 2020 വർഷത്തെ പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷ ജൂലായ് 1 വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.admission.keralauniversity.ac.in.