അബുദാബി : അബുദാബി പോലീസ് ഓഫീസേഴ്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ മലയാളി താരം എ.ആര്യ രണ്ട് വെള്ളി മെഡലുകൾ നേടി . കൊല്ലം ശാസ്താംകോട്ട മനോവികാസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആര്യ 100, 200 മീറ്ററുകളിലാണ് മെഡലണിഞ്ഞത്.
കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരിൽ പുത്തൻവീട്ടിൽ പരേതനായ വേണുവിന്റെയും വിജയശ്രീയുടെയും മകളാണ് ആര്യ. വിജയശ്രീ വീടുകളിൽ ജോലി ചെയ്തു കിട്ടുന്ന പൈസകൊണ്ടാണ് ആര്യയെ പഠിപ്പിക്കുന്നത് .കൊല്ലം സ്വദേശി അഭിലാഷാണ് ആര്യയുടെ പരിശീലകൻ.ഭുവനേശ്വറിൽ നടന്ന ദേശീയ സ്പെഷ്യൽ ഒളിമ്പിക്സിൽ ആര്യ സ്വർണം നേടിയിരുന്നു.