mullapally-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദ്ദം തുടരുന്നു. ഇത് സംബന്ധിച്ച് മുല്ലപ്പള്ളിയുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ചർച്ച നടത്തി. എന്നാൽ സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് മുല്ലപ്പള്ളി ആവർത്തിച്ചു.

വടകരയിൽ ദുർബല സ്ഥാനാർത്ഥികളെ നിറുത്തരുതെന്ന് ‌എ.ഐ.സി.സിയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. മലബാർ മേഖലയിലെ മറ്റു യു.ഡി.എഫ് സ്ഥാനാർത്ഥികളും മുല്ലപ്പള്ളി മത്‌സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആർ.എം.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യവുമായി സുധീരനും രംഗത്തെത്തി. ഇതിനെത്തുടർന്ന് മുല്ലപ്പള്ളി കേരളത്തിലേക്കുള്ള യാത്ര മാറ്റി വച്ചിരിക്കുകയാണ്.

അതേസമയം സ്ഥാനാർത്ഥികളെ രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് മുകുൾ വാസ്നിക് അറിയിച്ചു.. സ്ഥാനാർത്ഥി നിർണയ നടപടികൾ പുരോഗമിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകാമെന്നും മുകുൾ വാസ്നിക് ഡൽഹിയിൽ പറഞ്ഞു.