cm-pinarayi-vijayan

പത്തനംതിട്ട: പാർലമെന്റ് മണ്ഡലത്തിലെ സി.പി.എം ബൂത്ത് പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. സ്ക്വാഡ് പ്രവർത്തനങ്ങളിൽ പാർട്ടി മെമ്പർമാർ കൂടുതൽ അനുഭാവികളെ കൂട്ടി പ്രവർത്തിക്കണം. ബൂത്ത് തല പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാലേ നേട്ടമുണ്ടാക്കാനാകൂ. വീടുകൾ കയറിയുളള സ്ക്വാഡ് പ്രവർത്തനം പൂർണതോതിലായിട്ടില്ല, ചുവരെഴുത്തുകൾ നേരത്തേ പൂർത്തിയാക്കണം. കുടുംബസംഗമങ്ങളിൽ പരമാവധി ആളുകളെത്തണം. വിദ്യാർത്ഥികളെയും യുവജനങ്ങളെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാക്കണം. പത്തനംതിട്ടയുടെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു.

യോഗത്തിനായി ഞായറാഴ്ച രാത്രി പിണറായി പത്തനംതിട്ട ഗസ്റ്റ്ഹൗസിലെത്തിയിരുന്നു. ഇന്നലെ രാവിലെ സ്ഥാനാർത്ഥി വീണാ ജോർജുമായി അരമണിക്കൂർ ചർച്ച നടത്തി.