modi-

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പി.എം. നരേന്ദ്രമോദി. ഏപ്രിൽ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവേക് ഒബ്റോയ് നായകനാകുന്ന ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്ത ലുക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. എന്നാൽ ചിത്രങ്ങളിൽ ആരാധകർ സന്തുഷ്ടരല്ല. ഇതിൽ ഒരു ലുക്കിലും മോദിയുമായി സാമ്യം ഇല്ലെന്നും പരേഷ് റാവലായിരുന്നു ഈ വേഷം ചെയ്യാൻ അനുയോജ്യനെന്നും ഇവർ അഭിപ്രായപ്പെടുന്നു.

പിഎം നരേന്ദ്രമോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം ഒമുങ്ക് കുമാറാണ് സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിർമാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Vivek Anand Oberoi's different looks in the biopic #PMNarendraModi... Directed by Omung Kumar... Produced by Sandip Ssingh, Suresh Oberoi and Anand Pandit... 12 April 2019 release. pic.twitter.com/lkIMrbBhJT

— taran adarsh (@taran_adarsh) March 18, 2019