news

1. ലോസ്ഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ഹൈക്കമാന്‍ഡ് ആവശ്യം നിരസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിയുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ചര്‍ച്ച നടത്തി. ഹൈക്കമാന്‍ഡ് നീക്കം, വടകരയില്‍ വിജയം ഉറപ്പിക്കാന്‍ മുല്ലപ്പള്ളിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യവുമായി മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് എത്തിയതോടെ

2. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ വടകരയില്‍ നിര്‍ത്തരുത് എന്ന് പ്രവര്‍ത്തകരില്‍ നിന്ന് എ.ഐ.സി.സിയ്ക്ക് സന്ദേശ പ്രവാഹം. വടകരയില്‍ ജയരാജന് എതിരായി മുല്ലപ്പള്ളി മത്സരിക്കണം എന്ന് വി.എം സുധീരനും. കേന്ദ്ര നേതൃത്വത്തോടും ഇക്കാര്യം ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുത് എന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് ആര്‍.എം.പി. കേരളത്തിലേക്കുള്ള യാത്ര മുല്ലപ്പള്ളി മാറ്റിവച്ചു.

3. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് ബലാബലത്തിന് ഒടുവില്‍ വയനാട്ടില്‍ ടി. സിദ്ദിഖിന് സാധ്യതയേറി. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലും സ്ഥാനാര്‍ത്ഥി ആവും. സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും എന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രമേശ് ചെന്നിത്തല കേരളത്തിലേക്ക് തിരിച്ചു

4. ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. തൃശൂര്‍ അടക്കം ബി.ഡി.ജെ.എസിന് അഞ്ച് സീറ്റുകള്‍ നല്‍കാന്‍ ആണ് തീരുമാനം. തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവ ആണ് എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസിന് നല്‍കി ഇരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് വിഭാഗത്തിന്. ബാക്കി 14 സീറ്റുകളില്‍ ആവും ബി.ജെ.പി ജനവിധി തേടുക

5. അതിനിടെ, സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കാവിപാളയത്തിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. പത്തനംതിട്ടയില്‍ നിലപാട് കടുപ്പിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര നേതൃത്വത്തെയും അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചു. ബി.ജെ.പി നോതക്കള്‍ക്കിടയില്‍ ഏറെ പിടിവലി നടക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. കെ.സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും ശ്രീധരന്‍പിള്ളയും പത്തനംതിട്ടയ്ക്കായി ഒരു കരുനീക്കം നടത്തിയെങ്കിലും ഒടുവില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് നറുക്ക് വീഴുക ആയിരുന്നു

6. വീട്ടില്‍ കയറി ആക്രമിച്ചു എന്ന നിര്‍മ്മാത് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്. നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്, റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്ന നിര്‍ദ്ദേശത്തോടെ. റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്തിനും ഒപ്പം പതിനഞ്ചോളം വരുന്ന സംഘം കൊച്ചി പനമ്പള്ളി നഗറിലെ വീട്ടില്‍ എത്തി ആക്രമിച്ചു എന്നാണ് പരാതി

7. എന്നാല്‍ പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ല എന്നും വിഷയത്തില്‍ അന്വേഷണ സംഘം അനാസ്ഥകാണിക്കുന്നു എന്നും കുടുംബം. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയോടുള്ള വ്യക്തി വൈരാഗ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നും കുടുംബം. എന്നാല്‍ പരാതി അടിസ്ഥാന രഹിതം എന്നും ആല്‍വിന്‍ ജോണ്‍ മയക്കുമരുന്നിന് അടിമ എന്നും ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം

8. കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശ തുടക്കവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രചരണത്തില്‍ ബി.ജെ.പിയുടെ മേം ഭീ ചൗക്കിദാര്‍ ക്യാമ്പയിനിന് പ്രിയങ്കയുടെ പരിഹാസം. കാവല്‍ക്കാര്‍ ഉള്ളത് സമ്പന്നര്‍ക്ക് മാത്രം എന്നും കര്‍ഷകര്‍ക്ക് അല്ല എന്നും പ്രിയങ്ക. പ്രിയങ്കയുടെ പരിഹാസം, പ്രചരണത്തിന്റെ ഭാഗമായി ഗംഗാ നദിയിലൂടെ നടത്തിയ ബോട്ട് യാത്രയ്ക്കിടെ.

9. കോണഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന ആരോപണത്തിന് മറുപടിയായാണ് ബി.ജെ.പി ഞാനും കാവല്‍ക്കാരന്‍ എന്ന ക്യാമ്പെയ്ന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. പ്രയാഗ് രാജില്‍ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി വരെ മൂന്ന് ദിവസത്തെ ഗംഗ യാത്രയാണ് പ്രിയങ്ക നടത്തുന്നത്. പ്രിയങ്കയുടെ വേറിട്ട നീക്കം ഉത്തര്‍പ്രദേശില്‍ ഗംഗാശുചീകരണം പ്രചരണ വിഷയമാക്കിയ കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യമിട്ട്.

10. ഗോവയില്‍ മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്തിനെ ബി.ജെ.പി തിരഞ്ഞെടുത്തേക്കും. ഏറ്റവും വലിയ ഒറ്റകക്ഷി ആയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രധാനമന്ത്രിയെ കണ്ട് അവകാശവാദം ഉന്നയിച്ചതോടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നരത്തോടെ തന്നെ ഉണ്ടായേക്കും. പരീക്കറുടെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ ഗോവയില്‍ എത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാത്രി മുഴുവന്‍ സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി ഇരുന്നു

11. പരീക്കറുടെ മരണത്തോടെ ഗോവയില്‍ ബി.ജെ.പി സഖ്യം ഇല്ലാതായി എന്നും കേവല ഭൂരിപക്ഷമുള്ള ഒറ്റകക്ഷി കോണ്‍ഗ്രസ് മാത്രം ആയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നും ആവശ്യപ്പെട്ട് ആയിരുന്നു കോണ്‍ഗ്രസ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ബി.ജെ.പി സഖ്യ സര്‍ക്കാരിലെ ഫ്രാന്‍സിസ് ഡിസൂസയുടെ മരണവും രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയും കാരണം 40 അംഗ ഗോവ നിയമസഭ 37ലേക്ക് ചുരുങ്ങി ഇരുന്നു

12. ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 5.30 ഓടെ ആയിരുന്നു പ്രകോപനം. പാകിസ്ഥാന്‍ മേഖലയില്‍ മോട്ടോര്‍ ഷെല്‍ ആക്രമണവും നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരച്ചടിച്ചു എന്ന് പ്രതിരോധ മന്ത്രാലയ വക്താവ്