എല്ലാ കാലത്തും പ്രകൃതിയായിരുന്നു നമുക്കെതിരെ തിരിഞ്ഞിരുന്നത് എന്ന വരികളുമായി വൈറസ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളത്തെ പിടിച്ചുലച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. ന ബ്രിട്ടീഷ് പോളാര്‍ പര്യവേക്ഷകന്‍ ഏണസ്റ്റ് ഷാക്കൾട്ടന്റെ വരികളാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷു റിലീസായി ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിൽ എത്തും
റിമ കല്ലിങ്കൽ, ടോവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ഇന്ദ്രജിത്ത് സുകുമാരൻ, റഹ്മാൻ, പൂർണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്യുന്നത്.
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിൻപെരാരിയും വരത്തന് ശേഷം സുഹാസ്, ഷറഫു എന്നിവരും ഒന്നിക്കുന്ന ചിത്രമാണ് വൈറസ്. ഐശ്യര്യ ലക്ഷ്മി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. സുശിൻ ശ്യാമാണ് സംഗീതം. കലാ സംവിധാനം ജ്യോതിഷ് ശങ്കർ. ഒ.പി.എമ്മിന് വേണ്ടി റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.