abhishek-accident-death

പറവൂർ : കോളേജ് അധികൃതരുടെ നിർദേശമനുസിച്ച് അമ്മ കോളേജിൽ എത്തുന്നതിനുതൊട്ട് മുമ്പുണ്ടായ ബൈക്കപകടത്തിൽഎൻജിനിയറിംഗ് വിദ്യാർത്ഥിയും വഴിയാത്രക്കാരനും മരിച്ചു. മനയ്ക്കപ്പടി മാതാ കോളേജ് ഓഫ് ടെക്നോളജിയിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർത്ഥി എ. അഭിഷേക് (19) മാഞ്ഞാലി തേക്കുംകാട്ടിൽ സുഗുണൻ (72) എന്നിവരാണ് മരിച്ചത്. താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാൻപോകുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാഞ്ഞാലി റൂട്ടിൽ മാക്കനായിക്ക് സമീപമായിരുന്നു അപകടം.റോഡ് മുറിച്ച് കടക്കുകയായിരുന്ന സുഗുണനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് അഭിഷേക് മറ്റൊരു ഇരുചക്രവാഹനത്തിന്റെ പിന്നിൽ തലയിടിച്ച് വീഴുകയായിരുന്നു.തൽക്ഷണം മരിച്ചു.ഗുരുതരമായി പരിക്കേറ്റ സുഗുണനെകളമശേരി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി​യി​ലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല .കൊല്ലം നല്ലില പണയിൽ വീട്ടിൽ അജയ്‌യുടെയും ഗംഗയുടെയും മകനാണ്അഭിഷേക്. കുറച്ച് നാൾ അവധിയെടുത്തതിന് അഭിഷേകിന്റെരക്ഷിതാവ് നേരിട്ട് വന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് അമ്മരാവിലെ കൊല്ലത്ത് നിന്ന് പുറപ്പെട്ടു. അമ്മ എത്തും മുമ്പെ സർട്ടിഫിക്കറ്റ് വാങ്ങാൻ ക്ളാസ് പരീക്ഷയ്ക്കു ശേഷം സുഹൃത്തിന്റെ ബൈക്ക് വാങ്ങി പോകുമ്പോഴാണ് അപകടം. . അമ്മ എത്തുന്നതിനു മുമ്പ് ദുരന്തവാർത്ത കോളേജിൽ അറിഞ്ഞു. അമ്മയെ അഭിഷേകിന്റെ സുഹൃത്തുക്കൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ് അമ്മ ബോധരഹിതയായി. തുടർന്ന് കാറിൽ കൊല്ലത്തേക്ക് മടങ്ങി. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ . ഇന്ന്പോസ്റ്റുമോർട്ടത്തിനുശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. സഹോദരൻ: വിഷ്ണു (ഡിഗ്രി വിദ്യാർത്ഥി).സുഗുണന്റെഭാര്യ അജിത. മക്കൾ: സരിത, സബിത. മരുമക്കൾ: നിതീഷ്, സുജീഷ്.

.