മനു എസ്. പിള്ളയുടെ ‘ദ ഐവറി ത്രോx: ക്രോണിക്കിൾസ് ഓഫ് ദ ഹൗസ് ഓഫ് ട്രാവൻകൂർ ’ സിനിമയാകുന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാതാക്കളായ ആർക്കാമീഡിയയാണ് പുസ്തകം സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയത്. വാസ്‌കോ ഡ ഗാമയുടെ കേരള സന്ദർശനവും തുടർന്നുള്ള സംഭവങ്ങളുമാണാ പുസ്തകം പറയുന്നത്.
യുവ സാഹിത്യ അക്കാഡമി അവാർഡ്, ടാറ്റ ലിറ്ററേച്ചർ ലൈവ് ബെസ്റ്റ് ഡെബ്യൂ( നോൺ ഫിക്ഷൻ), അവാർഡുകളടക്കം നേടിയിട്ടുള്ള ബെസ്റ്റ് സെല്ലറാണ് ഐവറി ത്രോൺ. തിരുവിതാംകൂറിലെ അവസാനത്തെ റാണിയായ സേതു ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന പുസ്തകത്തിൽ രാജ രവി വർമ്മയെ പോലുള്ളവരും കടന്നു വരുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ തേടി വാസ്‌കോഡ ഗാമ 1498ൽ കേരളത്തിലെത്തുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. 2015ലാണ് പുസ്തകം പുറത്തിറങ്ങിയത്.