bjp-

കോഴിക്കോട്: വടകരയിഷ കോൺഗ്രസിലെ പ്രമുഖർ പി.ജയരാജനെതിരെ മത്സരിക്കാത്തതിന് പിന്നിൽ കോൺഗ്രസ് - മാർക്സിസ്റ്റ് സഖ്യമാണന്ന് ബി.ജെ.പിയുടെ ആരോപണം. വടകരയിൽ ദുർബലനായ പ്രവീൺ കുമാറിനെ സ്ഥാനാർത്ഥിയാക്കി ജയരാജനെയും തിരുവനന്തപുരത്ത് ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ 'കോ-മ' തന്ത്രത്തിന് അണിയറയിൽ ധാരണയായതായും ബി.ജെ.പി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കുമ്മനത്തെ തോൽപ്പിക്കുക എന്നത് എന്നത് കോൺഗ്രസ് - സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ചനൽ സർവേയിലും കുമ്മനത്തിന്റെ വിജയം പ്രവചിച്ചിരുന്നു. വടകരയിൽ ഏത് വിധേനെയും ജയരാജനെ വിജയിപ്പിക്കുക എന്നത് സി പി എമ്മിന്റെ അഭിമാന പ്രശ്‌നമാണ്. എന്തുകൊണ്ട് കോൺഗ്രസിലെ പ്രമുഖർ ജയരാജനെതിരെ മത്സരിക്കുന്നില്ല? കോൺഗ്രസിലെ രക്തസാക്ഷികളോട് കോൺഗ്രസ് ചെയ്യുന നന്ദികേടാണ് ഇത്. കെ.കെ രമയ്ക്ക് പിന്തുണ കൊടുക്കാതിരുന്നതും ഇതുകൊണ്ടാണെന്നും ബിജെപി പ്രസ്താവനയിൽ ആരോപിച്ചു