ഞാനും കാവൽക്കാരനാണ് (മേം ഭി ചൗകിദാർ) പ്രയോഗം പ്രചാരണായുധമാക്കാൻ ബി.ജെ.പി തീരുമാനിച്ചതോടെ ച്യൂയിംഗത്തിന്റെ പഴയ പരസ്യം കുത്തിപ്പൊക്കി സോഷ്യ മീഡിയ. സെന്റർ ഫ്രഷ് ച്യൂയിംഗത്തിന്റെ പരസ്യവീഡിയോയാമ് കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ബാങ്ക് കൊള്ളയടിക്കുന്ന സെക്യൂരിറ്റിയെ കൈയോടെ പിടികൂടുന്നതാണ് പരസ്യത്തിൽ പറയുന്നത്. കാവൽക്കാരൻ കള്ളനാണെന്ന് (ചൗകിദാർ ചോർ ഹെ) മോദിക്ക് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. ഇതുമായി ചേർത്താണ് പഴയ പരസ്യം കുത്തിപ്പൊക്കുന്നത്.
ബി.ജെ.പി നേതാക്കളും അണികളും ട്വിറ്റർ അക്കൗണ്ടിലെ പേരിന് മുമ്പ് ചൗകിദാർ എന്ന് ചേർത്ത് കാമ്പെയ്ൻ തുടങ്ങിയിരുന്നു. രാജ്യത്തിന്റെ കാവൽക്കാരനാണ് താൻ എന്ന് നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾ 'ചൗകിദാർ ചോർ ഹേ' (കാവൽക്കാരന്‍ കള്ളനാണ്) എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇത് പിന്നീട് ബിജെപി ആയുധമാക്കുകയായിരുന്നു.