കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിൻ ഷാഹിറും ഷെയ്ൻ നിഗവും ഒന്നിക്കുന്ന ചിത്രമാണ് വലിയ പെരുനാൾ . നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദാണ്. ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം പൂർത്തിയായ വലിയ പെരുനാൾ ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.
ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലാണ് ജോജു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷെയ്ൻ നിഗത്തിന്റേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം ഇഷ്ഖ് ആണ് . വൈറസ് , ട്രാൻസ്, ജാക് ആൻഡ് ജിൽ എന്നിവയാണ് സൗബിന്റേതായി ഉടൻ പുറത്തിറങ്ങുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിന്റെ അവസാന ഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് സൗബിൻ ഇപ്പോൾ. അമ്പിളിയാണ് സൗബിന്റെ പുതിയ ചിത്രം.