ചെമ്പൻ വിനോദിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന പൂഴിക്കടകൻ ഏപ്രിൽ 15 നു തൊടുപുഴയിൽ തുടങ്ങും.ഇവാബ് പ്രൊഡക് ഷൻസിന്റെ ബാനറിൽ സാമും നൗഫലും ചേർന്നാണ് പൂഴിക്കടകൻ നിർമ്മിക്കുന്നത്. അലൻസിയർ, ഗിരീഷ് സോപാനം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളം ഇപ്പോൾ നേരിടുന്ന ഗുരുതരമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് സംവിധായകൻ ഗിരീഷ് നായർ സിറ്റി കൗമുദിയോട് പറഞ്ഞു. സാമുവൽ എന്ന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് അവതരിപ്പിക്കുന്നത്. ചെറുതോണിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.പാല, തൊടുപുഴ ,കശ്മീരിലെ കുപ്പുവാരാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. സന്തോഷ് വർമ്മ , റഫീഖ് അഹമ്മദ്, മനു മഞ്ജിത് തുടങ്ങിയവരുടെ വരികൾക്ക് ബിജിബാലും രഞ്ജിത് മേലേപ്പാട്ടും ചേർന്നാണ് സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഷ്യാൽ സതീഷും എഡിറ്റിംഗ് ഉണ്ണിമലയിലും നിർവഹിക്കുന്നു . പ്രൊജക്ട് ഡിസൈനർ സജിത് നമ്പ്യാർ.