മാമാങ്കത്തിൽ അഭിനയിക്കാൻ മമ്മൂട്ടി 20ന് കൊച്ചിയിലെ ലൊക്കേഷനിൽ എത്തും.അറുപത് ദിവസം മമ്മൂട്ടി ലൊക്കേഷനിലുണ്ടാവും. മമ്മൂട്ടി അഭിനയിക്കുന്ന സീനുകൾ ഇതോടെ പൂർത്തിയാവും. എം. പദ്മകുമാറാണ് സംവിധായകൻ.
നേരത്തേ സജീവ് പിള്ളയായിരുന്നു സംവിധായകൻ. നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുമായുള്ള അഭിപ്രായ വ്യാത്യാസത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.ചരിത്ര സിനിമയായ മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉണ്ണിമുകുന്ദനാണ് മാമാങ്കത്തിലെ മറ്റൊരു പ്രധാന താരം.