നവാഗതനായ അഖിൽരാജ് സംവിധാനം ചെയ്യുന്ന കൊളമ്പിയൻ അക്കാഡമിയിൽ ബാലു വർഗീസ് നായകനാകുന്നു.അജു വർഗീസും ധർമ്മജൻ ബോൾഗാട്ടിയുമാണ് മറ്റു പ്രധാന താരങ്ങൾ. നായികയെ നിശ്ചയിച്ചിട്ടില്ല.കോമഡി ട്രാക്കിൽ രസകരമായ ഒരു ഇതിവൃത്തമാണ് അഖിൽ രാജ് പറയുന്നത്.വിജയ് സൂപ്പറും പൗർണമിയുമാണ് ബാലു വർഗീസിന്റേയായി ഒടുവിൽ തിയേറ്ററിൽ എത്തിയ സിനിമ. ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിലും ബാലു വർഗീസാണ് നായകൻ.ഈ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
കൊച്ചിയിലാണ് കൊളമ്പ്യൻ അക്കാഡമി ഒരുങ്ങുന്നത്. മാർച്ച് 24 ചിത്രീകരണം ആരംഭിക്കും.