ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എം തകർന്നടിയുമെന്ന് പ്രവചിച്ച് പ്രീ-പോൾ സർവേ ഫലം പുറത്ത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും തൃണമൂലും കൂടുതൽ സീറ്റുകൾ നേടുമെന്നും സി.പി.എം വട്ടപ്പൂജ്യമാകുമെന്നും ടൈംസ് നൗ-വി.എം.ആർ നടത്തിയ സർവേ ഫലത്തിൽ പ്രവചിക്കുന്നു.
സർവേ ഫലപ്രകാരം തൃണമൂൽ കോൺഗ്രസിന് 39% വോട്ടുകളും ബി.ജെ.പിയ്ക്ക് 32% വോട്ടുകളുമാണ് ലഭിക്കുക. ഇടതുപക്ഷത്തിന് 15% വോട്ടുകളും കോണ്‍ഗ്രസിന് 8% വോട്ടുകളും, മറ്റുള്ളവര്‍ക്ക് 6% വോട്ടുകളുമാണ് ലഭിക്കുന്നതെന്നാണ് സർവേ ഫലം.
ബംഗാളിൽ ആകെ 42 സീറ്റുകളിൽ 31 എണ്ണത്തിൽ തൃണമൂൽ കോൺഗ്രസിനാണ് വിജയിക്കും. അതേസമയം, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് 11 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേഫലത്തിൽ പറയുന്നു. ഇടതുപക്ഷവും കോൺഗ്രസ് നയിക്കുന്ന യു.പി.എയും ബംഗാളിൽ ദയനീയമായി പരാജയപ്പെടുമെന്നുമാണ് പ്രീ-പോൾ സർവേ ഫലത്തിൽ നിന്ന് വ്യക്തമാകുന്നത്.