കണ്ണൂർ: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ വിമർശിച്ച കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരനെതിരെ കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ പരിഹാസം. ഒറ്റരാത്രി കൊണ്ട് സതീശൻ പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരൻ ഗ്രൂപ്പ് മുതലാളിമാരെ വിമർശിക്കേണ്ടെന്നാണ് പോസ്റ്റിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ഒറ്റ രാത്രികൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പിൽ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കേണ്ട’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരിഹാസം. അതേസമയം, അനവസരത്തിലുള്ള പോസ്റ്റ് ആണ്. പിൻവലിക്കുന്നതാണ് ഉചിതമെന്ന് വി.ടി ബൽറാം കമന്റ് ചെയ്തു. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ.
സതീശൻ പാച്ചേനിയെ മുമ്പ് ഡി.സി.സി പ്രസിഡന്റാക്കാൻ സുധീരന്റെ ഗ്രൂപ്പിലേക്ക് മാറ്റിയ ചരിത്രം ഓർമ്മിപ്പിക്കുകയായിരുന്നു അബ്ദുള്ള കുട്ടി.