ഇന്ന് പ്രവേശന പരീക്ഷകൾ കൂടുതലായും കംപ്യൂട്ടറധിഷ്ഠിതമാണ് അഖിലേന്ത്യാതല പരീക്ഷകളിലേറെയും കംപ്യൂട്ടറധിഷ്ഠിത പരീക്ഷയാണ്. JEE Main, Advanced, BITSAT, SAT, IELTS, GRE, TOEFL, G MAT, NEET, MITET, AEEE തുടങ്ങി നിരവധി പരീക്ഷകളുണ്ട്. ഇവയിൽ പരീക്ഷകൾ ഓൺലൈൻ/ഓഫ്ലൈൻ മോഡിലുണ്ട്. ഓഫ് ലൈൻ മോഡിലുള്ളവായാണ് ഏറെയും. ഓൺലൈൻ പരീക്ഷകൾ വീട്ടിൽ വെച്ച് ചെയ്യാവുന്നയുമുണ്ട്. കംപ്യൂട്ടറധിഷ്ഠിത പരീക്ഷയെഴുതുന്നതിന് മുമ്പ് വിദ്യാർത്ഥികൾ പ്രാഥമിക തയ്യാറെടുപ്പുകൾ നടത്തണം. കംപ്യൂട്ടർ ഉപയോഗിക്കാനുള്ള പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കണം. കംപ്യൂട്ടറടിസ്ഥാനത്തിലുള്ള പരീക്ഷ CBEഎന്ന പേരിൽ അറിയപ്പെടുന്നു. ഇവ ഓൺ ലൈൻ/ ഓഫ് ലൈൻ രീതിയിലുണ്ട്. കംപ്യൂട്ടറധിഷ്ഠിത പരീക്ഷ എഴുതുന്നവർ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
പരീക്ഷാഹാളിൽ കയറി കംപ്യൂട്ടറിനു മുന്നിലിരുന്നാൽ ഡെസ്ക് ടോപ്പിൽ Exam ന്റെ പേര്
കാണാം. അതിൽ ക്ലിക്ക് ചെയ്യണം.
പരീക്ഷാ സെന്ററിൽ നിന്നു ലഭിക്കുന്ന User name / password എന്നിവ Enter ചെയ്ത് ലോഗിൻ
ചെയ്യണം.
കൂടുതൽ വിവരങ്ങൾ Enter ചെയ്യാൻ NEXTഎന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
പരീക്ഷാ നിർദ്ദേശങ്ങൾ വായിക്കണം
START EXAM ൽ ക്ലിക്ക് ചെയ്താൽ ചോദ്യ പേജിലെത്താം. ഇത് മോണിറ്ററിന്റെ മുകൾ
ഭാഗത്തായിരിക്കും.
പരീക്ഷാ സമയം കാണിക്കുന്ന ക്ലോക്കും കാണാം.
ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും.
ചോദ്യത്തിനു മുന്നിലുള്ള വൃത്താകൃതിയിലുള്ള മാർക്കിൽ ശരിയായ ഉത്തരം ക്ലിക്ക് ചെയ്യണം.
എഴുതാനുള്ള ഉത്തരം അതിനുള്ള പ്രത്യേക ബോക്സിൽ എഴുതാം.
ഓരോ ചോദ്യത്തിന്റെ അവസാനത്തിലും
SUBMIT ബട്ടൺ കാണാം. ഇതിലൂടെ മാത്രമേ
അടുത്ത പേജിലേക്ക് കടക്കാൻ സാധിക്കൂ.
തുടർപേജിലേക്ക് NEXT PAGE/
PREVIOUS PAGE ബട്ടനുണ്ടാകും.
അറിയാത്ത ഉത്തരത്തിനു വേണ്ടി കൂടുതൽ സമയം കളയരുത്.
ഉത്തരം എഴുതാത്ത ചോദ്യങ്ങൾക്ക് സമയം ലഭിക്കുമ്പോൾ വീണ്ടും ഉത്തരമെഴുതാൻ ശ്രമിക്കാം.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം മാർക്ക് ചെയ്താൽ FINISH ബട്ടൺ അമർത്താം.
നെഗറ്റീവ് മാർക്കുള്ള പരീക്ഷയിൽ ഉത്തരം അറിയാത്ത ചോദ്യങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.