വടകരയിലെ കസേര ഇതാ എത്തിപ്പോയ് ... യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുക്കുവാൻ കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ വടകരയിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥിയും എം.എൽ.എ യുമായ കെ.മുരളീധരന് ഇരിക്കുന്നതിനായ് കസേര എടുത്തുകൊടുക്കുന്ന പ്രവർത്തകൻ.വി.എം സുധീരൻ,അനൂപ് ജേക്കബ്,എൻ.ഷംസുദ്ദീൻ തുടങ്ങിയവർ സമീപം

ഇപ്പൊ മിണ്ടണ്ട മുരളിയാണ് വടകരയിൽ ... യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടി കെ.മുരളീധരനുമായ് സംഭാഷണം നടത്തുന്നത് സാകൂതം വീക്ഷിക്കുന്ന തിരുവനന്തപുരത്തെ സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും അനൂപ് ജേക്കബ് എം.എൽ.എ യും
യോഗ്യൻ മുരളി തന്നെ ... യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് കാർത്തിക തിരുനാൾ തിയേറ്ററിലെത്തിയ ഉമ്മൻചാണ്ടി കെ.മുരളീധരനുമായ് സംഭാഷണത്തിൽ
കൈ മുരളിക്ക് കൊടുത്തേക്കു ... യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിന് ശേഷം കാർത്തിക തിരുനാൾ തിയേറ്ററിൽ ഉമ്മൻചാണ്ടി മടങ്ങുമ്പോൾ വി.എം സുധീരൻ,കെ.മുരളീധരൻ എം.എൽ.എ എന്നിവരോട് യാത്ര പറയുന്നു.സ്‌ഥാനാർത്ഥി ഡോ.ശശി തരൂർ അനൂപ് ജേക്കബ് എം.എൽ.എ എന്നിവർ സമീപം