സീരിയൽ സെറ്റിൽ അഭിനയിക്കാനെത്തിയ കോട്ടയത്തെ വീട്ടമ്മയുടെ കഥയാണ് ഓ മൈ ഗോഡ് പറയുന്നത്. അഭിനയിക്കാനെത്തിയ വീട്ടമ്മ കടുകട്ടി ഡയലോഗുകൾ പറയാൻ കഴിയാതെ വരുമ്പോൾ കൂടെയുള്ള ആർട്ടിസ്റ്റുകൾ പ്രശ്നമുണ്ടാക്കുന്നതും തുടർന്നുണ്ടാകുന്ന അടി പിടി രംഗങ്ങളുമാണ് ഓ മൈ ഗോഡിൽ ചിരി നിറയ്ക്കുന്നത്.