കോൺക്രീറ്റ് പൈപ്പുകളിൽ അന്തിയുറങ്ങിയാലോ.. അതിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ചൈനയിലെ ഒരു ഹോട്ടൽ. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ഷെങ് ലി എന്ന യുവ ബിസിനസുകാരനാണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്. റോഡുകളിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് പൈപ്പുകളെ വളരെ മനോഹരമായ മുറികളാക്കി മാറ്റിയിരിക്കുകയാണ് ലി.
2 പേർക്ക് സുഖമായി കിടക്കാൻ കഴിയുന്ന കട്ടിലും ഒപ്പം ബാത്ത്റൂമും ഇതിലുണ്ട്. വ്യത്യസ്തത തേടിവരുന്ന സഞ്ചാരികൾക്ക് ഈ പൈപ്പ് റൂം കൗതുകമാണ്.പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതാണ് പൈപ്പ് മുറികൾ. സൗണ്ട് പ്രൂഫ് സംവിധാനവുമുണ്ട്. ചിത്രങ്ങൾ വരച്ച് പൈപ്പ് ചുമരുകൾക്ക് മോടി പിടിപ്പിച്ചുണ്ട്.