ടെക്സാസ്: ഒറ്റപ്രസവം..9 മിനിട്ട്...ആറുകുട്ടികൾ...നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും...അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ പ്രസവകഥയെത്തുന്നത് അമേരിക്കയിലെ ടെക്സാസിൽനിന്നാണ്! അമേരിക്കൻ യുവതിയായ തെൽമയാണ് ഈ അപൂർവ പ്രസവത്തിനുടമയായ അമ്മ. ടെക്സാസിലെ വിമൻ ഹോസ്പിറ്റലിലായിരുന്നു പ്രസവം. ആശുപത്രി അധികൃതർ തന്നെയാണ് അമ്മയുടെ ചിത്രങ്ങളും കുട്ടികളുടെ വിശേഷങ്ങളും വിശദാംശങ്ങളും പങ്കുവച്ചതും.
791 ഗ്രാം മുതൽ ഒന്നരക്കിലോ വരെ ഭാരമുള്ള ആറുകുട്ടികൾക്കാണ് തെൽമ ജന്മം നൽകിയത്. പെൺകുട്ടികൾ രണ്ടുപേർക്കും സിന എന്നും സൂറൽ എന്നുമാണ് തെൽമ പേരിട്ടത്. ആൺകുട്ടികൾക്ക് ഇനി പേരുകൾ കണ്ടെത്തണമത്രെ!