malar-vellam
മലർ

പലതരം ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ മലർ ചേർത്ത് തിളപ്പിച്ച വെള്ളം വേനൽക്കാലത്ത് മികച്ച പാനീയമാണ്. രോഗപ്രതിരോധത്തിനും ക്ഷീണകറ്റാനും ഉത്തമം. കാർബോഹൈഡ്രേറ്റുകൾ, കാൽസ്യം, പ്രോട്ടീൻ, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ എന്നിവ ഇതിലുണ്ട്. ശരീരം തണുപ്പിയ്ക്കുന്നതിനൊപ്പം വേനൽക്കാലത്തെ എല്ലാ ദഹനപ്രശ്നങ്ങളും പരിഹരിക്കും. നാരുകളാണിതിന് സഹായിക്കുന്നത്. മികച്ച ആന്റിഓക്‌സിഡന്റാണിത്. വയറിളക്കം, ഛർദ്ദി എന്നീ രോഗങ്ങളുടെ ശമനത്തിനും ഈ പാനീയം വളരെ മികച്ചതാണ്. ഗർഭകാല ഛർദ്ദിയ്ക്ക് ശമനം നൽകും. ഈ പാനീയം രോഗികൾക്കുണ്ടാകുന്ന ക്ഷീണം വേഗത്തിൽ ശമിപ്പിക്കാൻ സഹായിക്കുന്നു. കൊളസ്‌ട്രോളിനെ നിയന്ത്രിക്കും. രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്‌ക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് അത്യുത്തമം. ഇതിലുള്ള ഇരുമ്പ് വിളർച്ച പരിഹരിക്കും. ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിയ്ക്കും. ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയിൽ നടക്കാനും ഇതു സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കും. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതിൽ ധാരാളമുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ഉത്തമമാണ്.