sincero-b6

പ്രകൃതിദത്ത ഇന്ധനങ്ങളായ പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങൾ കുറച്ച് വർഷങ്ങൾക്കകം നമ്മുടെ നിരത്തുകളിൽ നിന്ന് കളമൊഴിയുമെന്നാണ് വാഹന രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. ഇലക്ട്രോണിക്, ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളാകും ഭാവിയിൽ റോഡിലുണ്ടായിരിക്കുന്നതെന്നും പ്രവചനങ്ങളുണ്ട്. പ്രമുഖ വാഹനനിർമാതാക്കൾ എല്ലാം തന്നെ ഇക്കാര്യം മുന്നിൽ കണ്ട് ഇലക്ട്രോണിക് വാഹനങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പറഞ്ഞുവരുന്നത് അതൊന്നുമല്ല, 15 പൈസ ചെലവിൽ ഒരു കിലോമീറ്റർ ദൂരം താണ്ടാൻ കഴിയുന്ന ഒരു ഇലക്ട്രോണിക് സ്‌കൂട്ടറിനെക്കുറിച്ചാണ്. സിൻസേറോ ആട്ടോമൊബൈൽസ് പുറത്തിറക്കുന്ന ബി 6 എന്ന സുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിശേഷങ്ങൾ അറിയാം.