ഇൗ ഭക്തന് അത്യധികമായ ദുഃഖമുണ്ട്. ദിക്കുകൾ തന്നെവസ്ത്രമാക്കിയ ഭഗവാൻ അവിടുന്നല്ലാതെ ആരും തുണയായില്ല. ഇൗ ഭക്തന് അങ്ങയുടെ കാലടിയാണ് തോണി. ആ തോണിയിൽ കയറി സംസാരസമുദ്രമാകുന്ന പാപസമൂഹത്തെ ഞാൻ കടക്കുന്നതാണ്.