ആറ്റിങ്ങൽ

അടൂർ പ്രകാശ്

കോന്നി സിറ്റിംഗ് എം.എൽ.എ. അടൂർ കോന്നമൺകര സ്വദേശി. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക്. 1996- ൽ കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് ആദ്യജയം. 2001, 2006, 2011, 2016 വർഷങ്ങളിലും തുടർജയം. 2004-ലെയും 2011-ലെയും ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗം. 64 വയസ്സ്. ഭാര്യ: ജയശ്രീ. മൂന്നു മക്കൾ.


ആലപ്പുഴ

ഷാനിമോൾ ഉസ്‌മാൻ

എ.എെ.സി.സി അംഗം, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം. എ.എെ.സി.സി മുൻ സെക്രട്ടറി, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ മുൻ ചെയർപേഴ്സൺ. എം.എ, എൽ.എൽ.ബി ബിരുദങ്ങൾ. 2006-ലും 2016-ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. വയസ് 52. ഭർത്താവ് അഡ്വ. എ.മുഹമ്മദ് ഉസ്മാൻ. മക്കൾ: ആസിയാ തമി ഷെനാസ്, അലിഫ് സത്താർ ഉസ്മാൻ

വയനാട്

ടി. സിദ്ദിഖ്

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്. ഗുരുവായൂരപ്പൻ കോളേജ്. കെ എസ് യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത്തെത്തി. ബി.കോം, എൽ.എൽ.ബി ബിരുദധാരി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് , കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2014-ൽ കാസർകോട്ടു നിന്ന് ലോക്‌സഭയിലേക്കും 2016-ൽ കുന്ദമംഗലത്തു നിന്ന് നിയമസഭയിലേക്കും മത്സരിച്ചു പരാജയപ്പെട്ടു. 44 വയസ്സ്. ഭാര്യ ഷറഫുന്നീസ, മക്കൾ ആദിൽ, ആഷിഖ്, സിൽ

വടകര

കെ. മുരളീധരൻ

കെ. മുരളീധരൻ (62).

ലീ‌ഡർ കെ. കരുണാകരന്റെ മൂത്ത പുത്രൻ. തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയും എം.എൽ.2001 മുതൽ 2004 വരെ കെ.പി.സി.സി പ്രസിഡന്റ്. ഇപ്പോൾ പ്രചാരണ സമിതി അദ്ധ്യക്ഷൻ. 2004-ൽ ആന്റണി മന്ത്രിസഭയിൽ മൂന്നു മാസം വൈദ്യുതിമന്ത്രി. 1989- ലും 91- ലും കോഴിക്കോട്ടു നിന്ന് എം.പി. 99- ൽ വീണ്ടും ജയം. 2005- ൽ ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ. പിന്നീട് എൻ.സി.പിയിൽ ലയനം. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. ഭാര്യ ജ്യോതി. രണ്ടു മക്കൾ.