kaumudy-news-headlines

1. കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടു പോയി. അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം. ഇന്നലെ രാത്രിയാണ് സംഭവം. വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് ദേശീയ പാതയ്ക്ക് സമീപം ഇവര്‍ താമസിക്കുന്ന ഷെഡില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ റോഷന്‍ എന്നയാളെ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അന്വേഷിക്കുന്നു

2. ഇന്ന് രാവിലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടി എടുത്തില്ലെന്ന് ആരോപണം. നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും മാതാപിതാക്കള്‍. കൊല്ല എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

4. എസ്.ഡി.പി.ഐ - മുസ്ലീം ലീഗ് ചര്‍ച്ചയില്‍ രഹസ്യ ചര്‍ച്ചയില്‍ വിവാദം കൊഴുക്കുന്നു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് മുസ്ലീം ലീഗ് എന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിറുത്തും. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി തന്നെയാകും സ്ഥാനാര്‍ത്ഥി. പുതിയ നീക്കം, എസ്.ഡി.പി.ഐ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ എന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍

5. പതിനാലാം തിയതി മുസ്ലീം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ.ടിമുഹമ്മദ് ബഷീറുമായി നടന്ന രഹസ്യ ചര്‍ച്ച അബ്ദുള്‍ മജീദ് ഫൈസി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ സ്ഥിരീകരണത്തെ തള്ളുന്നത് ആയിരുന്നു ലീഗിന്റെ നിലപാട്. തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് തങ്ങള്‍ക്ക് വേണ്ട എന്ന് മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

6. ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ തുടരന്വേഷണം തടയണമെന്ന കെ.എം മാണിയുടെ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണത്തിന് വിചാരണ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് വാങ്ങാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ മാണി നിശബ്ദത പാലിക്കണം എന്നും കോടതി. കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.

7. കോടതി അലക്ഷ്യ കേസില്‍ ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയും ഭര്‍ത്താവും സാമൂഹ്യ സേവനം ചെയ്യണം എന്ന് ഹൈക്കോടതി. 100 മണിക്കൂര്‍ പാലീയേറ്റീവ് കേറില്‍ സേവനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം ജില്ലാ ആശുപത്രിയില്‍ ദിവസം ആറു മണിക്കൂര്‍ വീതം സേവനം ചെയ്യണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ വീണ്ടും കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുന്നറിയിപ്പ്

8. ഇടപ്പള്ളിയിലെ വീട്ടമ്മയായ പ്രീതാ ഷാജിക്കെതിരെ കോടതി അലക്ഷ്യ കേസ് എടുത്തത് ജപ്തിക്ക് നടപടികള്‍ക്ക് എതിരെ സമരം ചെയ്തതിന്. ജപ്തി ചെയ്ത വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളി എന്നും പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശം അല്ല നല്‍കുന്നത് എന്നും കോടതി നിരീക്ഷണം

9. നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. തര്‍ക്കം നിലനിന്നിരുന്ന വയനാട്, വടകര മണ്ഡലങ്ങലിലെയും ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നേതൃത്വത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും വയനാട്ടിലെ ഗ്രൂപ്പ് തര്‍ക്കവും പരിഹരിച്ചത് ഹൈക്കമാന്‍ഡ് ഇടപെടലിലൂടെ. വയാനട്ടില്‍ ടി.സിദ്ദിഖും വടകരയില്‍ കെ.മുരളീധരനും സ്ഥാനാര്‍ത്ഥികള്‍

10. വടകരയില്‍ പി.ജയരാജന് എതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മത്സരിക്കാന്‍ തയ്യാറെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ പോരാട്ട ചിത്രം തെളിഞ്ഞു. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമായത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. വടകരയില്‍ കെ.മുരളീധരന് അനായാസ ജയം ഉറപ്പെന്ന് മുല്ലപ്പള്ളി. പോരാട്ടത്തിന് തയ്യാറെന്ന് കെ.മുരളീധരന്‍. അക്രമ രാഷ്ട്രീയത്തിന് എതിരെ പോരാടും.

11. സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ജയത്തെ ബാധിക്കില്ലെന്നും മുരളീധരന്‍. വടകരയില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ വേണം എന്ന ആവശ്യം ഉയര്‍ന്നതോടെ മുല്ലപ്പള്ളിയെ വീണ്ടും മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. മത്സരിക്കണം എന്ന ഹൈക്കമാന്‍ഡ് ആവശ്യം മുല്ലപ്പള്ളി നിരസിച്ചതോടെ പ്രവീണ്‍ കുമാറിനെയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്ന് ചര്‍ച്ചകളില്‍ ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ആണ് മുരളീധരന് നറുക്ക് വീണത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥിയാവും

12. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണോ എന്നതില്‍ ഡല്‍ഹി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ഷീലാ ദീക്ഷിത്ത്. യോഗം ചേരുന്നത് സഖ്യ ചര്‍ച്ചകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍. നടപടി, ആം ആദ്മിയുമായി സഖ്യം വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഒരു വിഭാഗം നേതാക്കള്‍ കത്ത് നല്‍കിയതിന് പിന്നാലെ. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ആപ്പുമായി അണി ചേരണം എന്ന് ആവശ്യം.

13. ഡല്‍ഹിയിലെ സഖ്യ സാധ്യതകള്‍ പരിഗണനയില്‍ ആണെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ പറഞ്ഞിരുന്നു. എല്ലാ തീരുമാനവും രാഹുല്‍ ഗാന്ധിയുടേത് ആയിരിക്കും. അന്തിമ തീരുമാനം പാര്‍ട്ടി നിയമം അനുസരിച്ച്. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനായി എന്തെല്ലാം നടപടികള്‍ വേണമെന്നാണ് പാര്‍ട്ടി ആലോചിക്കുന്നത് എന്നു പ്രതികരണം.