kerala-university
kerala university

വൈവാ വോസി

രണ്ടാം വർഷ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ വൈവാവോസി 22 ന് രാവിലെ 11.30 മുതൽ കാര്യവട്ടം ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിലോസഫി (സെമിനാർ ഹാൾ) വച്ചും എം.എ അറബിക് (2016 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി രാവിലെ 10.30 മുതൽ കാര്യവട്ടം അറബിക് ഡിപ്പാർട്ട്‌മെന്റിൽ വച്ചും നടത്തും.


മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റാം

ബി.ബി.എ (വിദൂര വിദ്യാഭ്യാസം) ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു കൈപ്പറ്റണം. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

തീയതി മാറ്റം

എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ (2016 അഡ്മിഷൻ) 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വൈവാവോസി ഏപ്രിൽ ആദ്യവാരം നടത്തും.

സൂക്ഷമ പരിശോധന

യൂണിറ്ററി എൽ എൽ.ബി. ആറാം സെമസ്റ്റർ (2011 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 27 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ VII സെക്‌ഷനിൽ ഹാജരാകണം.