തിരുവനന്തപുരം: നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത്. വടകര സീറ്റിൽ ആര് മത്സരിക്കണമെന്ന ചർച്ചകൾക്കൊടുവിൽ സ്ഥാനാർത്ഥിയായി കെ.മുരളീധരനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ സ്ഥാനാർത്ഥിയെ ട്രോളി മന്ത്രി എം.എം മണി രംഗത്തെത്തിയിരിക്കുകയാണ്. കെപിസിസിയ്ക്ക് വേണ്ടി രമണൻ ഗോദയിൽ ഇറങ്ങുന്നതാവും എന്നതാണ് മണിയുടെ ട്രോൾ.
നേരത്തെയും സമാനമായ മന്ത്രിയുടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ചിരുന്നു.
കോൺഗ്രസ് വക്താവ് ടോം വടക്കൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെയും മണി പരിഹസിച്ചിരുന്നു.അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന. പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും 'വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് ' എന്നായിരുന്നു മണിയുടെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം