കൊട്ടിയം: സൂര്യാഘാതത്തിൽ ശരീരമാസകലം പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചു. അയത്തിൽ സുരഭി നഗർ 25 ൽ പുളുന്താനത്ത് തെക്കതിൽ പുഷ്പൻ ചെട്ടിയാർ (58) ആണ് മരിച്ചത്. ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസം. അംഗൻവാടി ഹെൽപ്പറായ ഭാര്യ ശ്യാമള രാവിലെ ഭർത്താവിനൊപ്പം ആഹാരം കഴിച്ചിട്ടാണ് ജോലിക്ക് പോയത്. ശ്യാമള ജോലി കഴിഞ്ഞ് നാലുമണിയോടെ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ഭർത്താവ്. കൈയിൽ പിടിച്ചപ്പോൾ ശരീരത്തിൽ നിന്നു തൊലികൾ പാടെ ഇളകി വന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.അപ്പോഴേയ്ക്കും തൊടുന്നഭാഗത്തെ തൊലി ഇളകിവരുന്ന അവസ്ഥയിലായി. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങും.കൊല്ലം മാടൻനടയിൽ ഉണ്ണുണ്ണിയുടെ ഷോറൂമിൽ ജീവനക്കാരനാണ് പുഷ്പൻ ചെട്ടിയാർ.
മക്കൾ: ധന്യ, രമ്യ. മരുമക്കൾ: അനിൽകുമാർ, രാഹുൽ. പരേതരായ ഷൺമുഖൻ ചെട്ടിയാരുടെയും പൊന്നമ്മയുടെയും മകനാണ് മരിച്ച പുഷ്പൻ ചെട്ടിയാർ