india-pak-cricket

ദുബായ്: പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത് ബഹിഷ്കരിക്കണമെന്ന് മുൻ ക്രിക്കറ്ര് താരം ഗൗതം ഗംഭീർ. പുൽവാമ ഭീകരാക്രണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരവും ഏഷ്യ കപ്പും ബഹിഷ്കരിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.

ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനോട് കളിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്ന പോയിന്റിനെ കുറിച്ച് കാര്യമാക്കണ്ടേ,​ ജൂൺ പതിനാറിനാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം. മത്സരം ബഹിഷ്കരിക്കുന്നത് കൊണ്ട് നോക്കൗട്ട് റൗണ്ടിലെത്താൻ സാധിച്ചില്ലെങ്കിൽ ഇന്ത്യൻ ടീമിന് ആരാധകർ പിന്തുണ നൽകണമെന്നും ഗംഭീർ വ്യക്തമാക്കി.

ഇക്കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. ഇതിന്റെ പേരിൽ ആരും ഇന്ത്യൻ ടീമിനെ ആരും കുറ്റപ്പെടുത്തരുതെന്നും താരം പറഞ്ഞു. പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരോടുള്ള സ്നേഹത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. ചില സാഹചര്യങ്ങളിൽ കായികത്തിന് മുകളിൽ രാഷ്ട്രീയത്തെ കാണേണ്ടി വരും. അതുകൊണ്ട് തന്നെ പാകിസ്ഥാനെതിരെ നിബന്ധനകൾക്കനുസരിച്ചുള്ള ബഹിഷ്കരണമല്ല വേണ്ടതെന്നും പൂർണമായും ക്രിക്കറ്റ് മത്സരം ബഹിഷ്കരിക്കുകയാണ് വേണ്ടെതെന്നും ഗംഭീർ വ്യക്തമാക്കി.