sreekumar-menon

കൊച്ചി: നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനായി വേഷമിടുന്ന ചിത്രം താൻ സംവിധാനം ചെയ്യുമെന്ന വാർത്തയിൽ പ്രതികരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാർ മേനോൻ പ്രതികരണവുമായി രംഗത്തെത്തിയത്.

'ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാലിനെ നായകനാക്കി കോംറേഡ് എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രോജക്ടുകളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. കോംറേഡ് എന്ന ഈ പ്രൊജക്ട് വളരെ മുൻപ് ആലോചിച്ചതാണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ്റ് സ്‌കെച്ചുകൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർത്ഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും എത്തിക്സിന് നിരക്കാത്ത പ്രവർത്തിയായി പോയി'- ശ്രീകുമാർ മേനോന്റെ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം