ന്യൂഡൽഹി : ജെറ്റ് എയർവേയ്സിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിന്റെ ആവശ്യപ്രകാരം വ്യോമയാന ഉദ്യോഗസ്ഥരാണ് യോഗം വിളിച്ചത്. ശമ്പളം നൽകാത്തിനാൽ അടുത്ത മാസം ഒന്നു മുതൽ ജോലി ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് പൈലറ്റുമാർക്ക്. എയർവേയ്സിന്റെ പല സർവീസുകളും അവസാന നിമിഷം നിർത്തിവെച്ചത് കാരണം യാത്രക്കാരും വെട്ടിലായിരുന്നു. ടിക്കറ്റിന്റെ പണം തിരികെ നൽകാത്തത് മൂലം യാത്രക്കാരിൽ പലരും പരാതി നൽകിയിട്ടുണ്ട്. കമ്പനിയ്‌ക്ക് ഏകദേശം നൂറു കോടി രൂപയുടെ കടമാണുള്ളത്. പ്രതിസന്ധി പരിഹരിക്കാനായി ഖത്തർ എയർവേയ്സ് അടക്കമുള്ള വിമാന കമ്പനികളിൽ നിന്ന് കമ്പനി ഉടമ നരേഷ് ഗോയൽ സഹായം തേടുന്നുണ്ട്.