hibi-eden

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹെെബി ഈഡൻ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് എറണാകുളത്ത് ഹെെബി ഈഡനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മാതാ അമൃതാനന്ദമയിയോടുള്ള ആത്മ ബന്ധം പങ്കുവച്ചാണ് ഹെെബി ഈഡൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.


തന്റെ ജീവിതത്തിൽ ഏറെ ആത്മബന്ധമുള്ള സ്ഥാപനമാണ് അമൃതാനന്ദമയി മഠം,​ ഇന്നലെ ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അമൃതാനന്ദമയിയെ കണ്ടതിന് ശേഷമുള്ളതന്റെ കുറിപ്പാണ് ഹെെബി ഫേസ്ബുക്കിൽ പങ്കുവച്ചത്. എം.എൽ.എ ആയത് മുതൽ എറണാകുളത്ത് ആരംഭിച്ച സൗഖ്യം പദ്ധതിയിൽ കഴിഞ്ഞ എട്ടുവർഷവും അമ‌ൃത ആശുപത്രി പങ്കാളിയായിരുന്നുവെന്നും ഹെെബി കുറിച്ചു.

നിർദ്ധനരായ രോഗികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗഖ്യം സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ രോഗ നിർണയം നടത്തുന്ന രോഗികൾക്ക് തുടർച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചത് അമൃത ആശുപത്രിയുടെ ശ്രമഫലമായിട്ടാണെന്നും ഈ നാടിനെ ആത്മീയതയിൽ ചേർത്തു നിർത്തി സ്നേഹം പകരുന്നതിൽ അമ്മയുടെ പങ്ക് വളരെ വലുതാണ്. ഹെെബി ഫേസ്ബുക്കിൽ കുറിച്ചു.