ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിന്റെ രാജ്യത്താകെയുള്ള 22 വർക്സെന്ററുകളിൽ അപ്രന്റിസിന്റെ 4014 ഒഴിവുണ്ട്.
നോർതേൺ സെക്ടറിൽ ഡെറാഡൂൺ 30, ഒവിഎൽ ഡെൽഹി 25, ജോഡ്പൂർ 7, മുംബയ് സെക്ടറിൽ മുംബയ് 445, ഗോവ 24, ഹസിറ 164, യുറാൻ 112 വെസ്റ്റേൺ സെക്ടറിൽ കംബെ 86, വഡോദര 178, അങ്കലേശ്വർ 474, അഹമ്മദാബാദ് 483, മെഹ്സാന 367, ഈസ്റ്റേൺ സെക്ടറിൽ ജോർഹാട്ട് 95, സിൽച്ചാർ 49, നസിറ ആൻഡ് ശിവ്സാഗർ 625, സതേൺ സെക്ടറിൽ ചെന്നൈ 68, കാക്കിനഡ 51, രാജമുദ്രി 306, കാരയ്ക്കൽ 228 സെൻട്രൽ സെക്ടറിൽ അഗർത്തല 49, കൊൽക്കത്ത 48 എന്നിങ്ങനെയാണ് ഒഴിവ്.
അക്കൗണ്ടന്റ്, അസി. എച്ച്ആർ, ട്രേഡ്സ്മാൻ(സിവിൽ), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, വെൽഡർ, സർവേയർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡീസൽ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനണിങ് മെക്കാനിക്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ലബോറട്ടറി അസി. (കെമിക്കൽ പ്ലാന്റ്), സെക്രട്ടേറിയൽ അസി., കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെക്കാനിക്(മോട്ടോർ വെഹിക്കിൾ), മെഷീനിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.ഐടിഐ, ഡിപ്ലോമ, എൻജിനിയറിങ് ബിരുദം, ബിരുദം യോഗ്യതയുള്ളവർക്ക് വിവിധ മേഖലകളിൽ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് ഓൺലൈൻ രജിസ്ട്രേഷൻ ആദ്യമായി ഇന്ത്യാ ഗവൺമെന്റിന്റെ അപ്രന്റിസ്ഷിപ്പ് ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് www.ongcapprentices.co.in വഴിയും രജിസ്റ്റർ ചെയ്യണം. അവസാന തീയതി മാർച്ച് 28 .
ഫുഡ് സേഫ്റ്റിയിൽ 275
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ അസി. ഡയറക്ടർ 5, അസി. ഡയറക്ടർഫടെക്നിക്കൽ) 15, ടെക്നിക്കൽ ഓഫീസർ 130, സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ 37, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 2, അസിസ്റ്റന്റ് 34, ജൂനിയർ അിസ.ഗ്രേഡ് ഒന്ന് 7, ഹിന്ദി ട്രാൻസ്ലേറ്റർ 2, പേഴ്സണൽ അസി. 25, അസി. മാനേജർ(ഐടി) 5, ഐടി അസിസ്റ്റന്റ് 3, ഡെപ്യൂട്ടി മാനേജർ 6, അസി. മാനേജർ 4 എന്നിങ്ങനെ ആകെ 275 ഒഴിവുണ്ട്.https://www.fssai.gov.in/home/career.html വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രിൽ 14.
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) -1, അസി. മാനേജർ (ബൈൻഡിങ്)- 1 ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27. വിശദവിവരത്തിന്: www.keralabooks.org.
അലഹബാദ് കേന്ദ്രസർവകലാശാലയിൽ
558 അദ്ധ്യാപക തസ്തികകളിൽ അലഹബാദ് കേന്ദ്രസർവകലാശാലയിൽ അവസരം. പ്രൊഫസർ -(66 ഒഴിവ്), അസോസിയേറ്റ് പ്രൊഫസർ -(156 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസർ-(336-ഒഴിവ്) എന്നി തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.
അവസാന തീയതി : ഏപ്രിൽ 16 . വിശദവിവരങ്ങൾക്ക് : www.allduniv.ac.in
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേയിൽ നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും വിശദവിവരങ്ങളും സിലബസും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിലും www.ceikerala.gov.in ലും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിതരേഖകളോടെ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ മാർച്ച് 31 നകം കിട്ടണം
കേരള ക്ഷീരോത്്പാദക സഹകരണ സംഘം
കേരള ക്ഷീരോത്പാദക സഹകരണ സംഘം (മിൽമ )മാനേജർ (പ്രോജക്ട്), മാനേജർ എച്ച്ആർ, മാനേജർ മാർക്കറ്റിംഗ്, അസി.മാനേജർ, അസി.മാനേജർ, അക്കൗണ്ട്സ് ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ, ഡെപ്യൂട്ടി എൻജിനീയർ, ഷിഫ്റ്റ് എൻജിനീയർ, ടെക്നിക്കൽ സൂപ്രണ്ട്,ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.kcmmf.in. വിലാസം: Managing Director, Kerala Co-operative Milk Marketing Federation Ltd.,Milma Bhavan, Pattom P.O, Thiruvananthapuram – 695 004
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എപ്രിൽ 6: വിശദവിവരങ്ങൾക്ക്: www.kfc.org .വിലാസം: The Chairman and Managing Director,Head Office, Kerala, Financial Corporation, Vellayambalam,Trivandrum – 695033, Kerala.