ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി സി.ഇ, അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, മെയിന്റെയ് നർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ജൂൺ 5. വിശദവിവരങ്ങൾക്ക്: www.delhimetrorail.com. വിലാസം: “Chief General Manager (HR) Delhi Metro Rail Corporation Ltd Metro Bhawan, Fire Brigade Lane, Barakhamba Road New Delhi ”
ബാംഗ്ലൂർ മെട്രോയിൽ-187
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ.) വിവിധ വിഭാഗങ്ങളിലേക്ക് എൻജിനിയർമാരുടെ അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ, അഡിഷണൽ ചീഫ് എൻജിനിയർ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, .അസിസ്റ്റന്റ് എൻജിനിയർ, സെക്ഷൻ എൻജിനിയർ തസ്തികകളിലായി ആകെ 187 ഒഴിവുകളുണ്ട്.
കരാർ നിയമനമായിരിക്കും. വിശദ വിവരങ്ങൾ http://english.bmrc.co.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രിൽ എട്ട്.
ഗുജറാത്ത് മെട്രോയിൽ
സിവിൽ വിഭാഗത്തിൽ ജനറൽ മാനേജർ (സിവിൽ) 2, അഡിഷണൽ ജനറൽ മാനേജർ ( സിവിൽ ഡിസൈൻ/ട്രാക്ക്) 2, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) 2, ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) 2, മാനേജർ(സിവിൽ) 10, മാനേജർ (ആർകിടെക്ട്) 2, അസി. മാനേജർ(ആർകിടെക്ട്) 2, ഡ്രാഫ്റ്റ്സ്മാൻ 2, സർവേയർ (സിവിൽ) 2 എന്നിങ്ങനെയും ഓപറേഷൻ വിഭാഗത്തിൽ ജനറൽ മാനേജർ(ഓപറേഷൻ), ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപറേഷൻ), ഡെപ്യൂട്ടി ജനറൽ മാനേജർ(സിഗ്നലിങ്), ഡെപ്യൂട്ടി ജനറൽ മാനേജർ(ടെലികോം), െഡപ്യൂട്ടി ജനറൽ മാനേജർ(ട്രാക്ഷൻ), ഡെപ്യൂട്ടി ജനറൽ മാനേജർ (ഇആൻഡ്എം), ലീഗൽ അസി. 1.
ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത , പ്രായ പരിധി, തൊഴിൽ പരിചയം എന്നിവ വിശദമായി വെബ്സൈറ്റിൽ. http://www.gujaratmetrorail.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്.
കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിൽ
കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ട്രാൻസ്പോർട്) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(എൻവയൺമെന്റ്, സ്വീവേജ്, സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 27. വിശദവിവരത്തിന് https://kochimetro.org/careers, www.csml.co.in
പൊതുമേഖലാ സ്ഥാപനങ്ങളിൽ
കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികയിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ദ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, മലബാർ സിമന്റ്സ് ലിമിറ്റഡ്, കെൽട്രോൺ ഇലക്ട്രോസെറാമിക്സ് ലിമിറ്റഡ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ് ലിമിറ്റഡ്, കേരള ആർടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ആറളം ഫാർമിങ് കോർപറേഷൻ(കേരള) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ എട്ട് പകൽ മൂന്ന്. വിശദവിവരത്തിന് https://kpesb.kerala.gov.in/vacancies
ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യുക്കേഷനിൽ -54
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യുക്കേഷനിൽ സയന്റിസ്റ്റ് ബി 54 ഒഴിവുണ്ട്. ഫോറസ്ട്രി 13, ഫോറസ്റ്റ് ഹൈഡ്രോളജി 2, ബയോടെക്നോളജി 1, സോയിൽ സയൻസ് 3, ഗ്രൂപ്പ് രണ്ടിൽ ബോട്ടണി 9, കെമിസ്ട്രി 6, എന്റോമോളജി 4, ഫോറസ്റ്റ് ഇക്കണോമിക്സ് 2, ഗ്രൂപ്പ് മൂന്നിൽ പ്ലാന്റ് പത്തോളജി 3, വുഡ് സയൻസ് ആൻഡ് ടെക്നോളജി 4, മറൈൻ ലിവിങ് റിസോഴ്സ് 1, ഇക്കോളജി 3, ഫോറസ്റ്റ് ജനിറ്റിക്സ് 2, സീഡ് ടെക്നോളജി 1 എന്നിങ്ങനെയാണ് ഒഴിവ്.. icfre.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1.
തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനിൽ
തമിഴ്നാട്ടിൽ വൈദ്യുതി ഉത്പാദനവിതരണ ചുമതലയുള്ള സംസ്ഥാന സർക്കാർ കമ്പനിയായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനിൽ(ടാൻജെഡ്കോ) അവസരം. ഗാങ്മാൻ (ട്രെയിനി) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.അഞ്ചാം ക്ലാസ്. തമിഴ് ഭാഷയിലെ അറിവുമാണ് യോഗ്യത. തമിഴ് അറിയാത്തവർക്കും അവസരമുണ്ട്. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ സെക്കൻഡ് ക്ലാസ് ലാഗ്വേജ് ടെസ്റ്റ് എഴുതി പാസായിരിക്കണം. ആകെ 5000 ഒഴിവുകളുണ്ട്.ഏപ്രിൽ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : https://www.tangedco.gov.in/
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ - 318
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്തികകളിലായി 318 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (എ.എസ്.ഒ), അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ.സി.ഐ.ഒ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ, സീനിയർ റിസർച്ച് ഓഫീസർ , സീനിയർ അക്കൗണ്ട്സ് ഓഫീസർ,ഡെപ്യൂട്ടി ഡയറക്ടർ/ടെക്നിക്കൽ, സീനിയർ റിസർച്ച് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.വിശദ വിവരങ്ങൾ https://mha.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24.
ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിൽ
ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിൽ ക്ലർക് 71, ജൂനിയർ ഓഡിറ്റർ 6, ഹാർഡ് വേയർ എൻജിനിയർ(ഇഡിപി) 4, കംപ്യൂട്ടർ അസി. 4, മൾടി ടാസ്കിംഗ് സ്റ്റാഫ്(എംടിഎസ്) 15, ഒഴിവുണ്ട്. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://anscbank.and.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ Managing Director, Andaman & Nicobar State Cooperative Bank Ltd, Head Office, 98, Maulana Azad Road, Port Blair, Pin -744101 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് വൈകിട്ട് 4.30 നകം നേരിട്ടോ തപാലായോ ലഭിക്കണം.
ബാങ്ക് ഒഫ് ബറോഡയിൽ
ബാങ്ക് ഓഫ് ബറോഡയുടെ വെൽ ത്ത് മാനേജ്മെന്റ് സർവീസിൽ സീനിയർ റിലേഷൻഷിപ്പ് മാനേജ ർ 96, ടെറിറ്ററി ഹെഡ് 4 ഒഴിവുണ്ട് . യോഗ്യത ബിരുദം , എംബിഎക്കാർക്ക് മുൻഗണന . പ്രായം സീനിയർ റിലേഷൻഷിപ്പ് മാനേജർ 25 - 40, ടെറിറ്ററി ഹെഡ് 35 - 45. www.bankofbaroda.co.in/careers.htm വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർ ച്ച് 29.