നാഷണൽ ജൽമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലെപ്രസി -92
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ ആഗ്രയിലെ നാഷണൽ ജൽമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലെപ്രസി 92 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലക്നൗവിലാണ് നിയമനം. പ്രോജക്ട് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അറ്റന്റർ, പ്രോജക്ട് അസിസ്റ്റന്റ്, സീനിയർ റിസേർച്ച് ഫെലോ , ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിഷ്യൻ, പ്രോജക്ട് ടെക്നിക്കൽ ഓഫീസർ, കൺസൾട്ടന്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.jalma-icmr.org.in . വാക് ഇൻ ഇന്റർവ്യൂ: ഏപ്രിൽ 2,3 തീയതികളിൽ .സ്ഥലം: National Jalma Institute For Leprosy, Tajganj, Agra.
പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ
പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ അഞ്ച് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റന്റ് 1, അസിസ്റ്റന്റ് 1, യുഡി ക്ലർക് 6, സ്റ്റെനോഗ്രാഫർ 6, എൽഡി ക്ലർക് 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരവും അപേക്ഷാഫോറവും www.vcrc.res.in എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒന്ന്.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്കൽ സയൻസിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ പ്രോജക്ട് അസി. (കംപ്യൂട്ടർ പ്രോഗ്രാമർ) രണ്ടൊഴിവുണ്ട്. യോഗ്യത ബിടെക് (ബയോ ഇൻഫർമാറ്റിക്സ്, ബയോടെക്നോളജി, കംപ്യൂട്ടേഷണൽ ബയോളജി, കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി), പ്രോഗ്രാമിങ് ലാംഗ്വേജ് പൈത്തോൺ/ സി പ്ലസ്പ്ലസ്, വെബ് ഡവലപ്മെന്റ് ആൻഡ് ഡാറ്റാബേസ് മാനേജ്മെന്റ് അഭിലഷണീയം. ബയോഡാറ്റ mppgpa@imsc.res.in എന്ന വിലാസത്തിൽ മാർച്ച് 22ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരത്തിന് : www.imsc.res.in.
നെഹ്റു യുവ കേന്ദ്ര സങ്കേതൻ -225
നെഹ്റു യുവ കേന്ദ്ര സങ്കേതൻ 225 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസ്ട്രിക്ട് യൂത്ത് കോ-ഓഡിനേറ്റർ, അക്കൗണ്ട്സ് ക്ളാർക്ക് കം ടൈപ്പിസ്റ്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നിങ്ങനായാണ് തസ്തികകൾ. വിശദവിവരങ്ങൾക്ക്:www.nyks.nic.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈനിംഗ് ആൻഡ് ഫ്യുവൽ റിസേർച്ച്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈനിംഗ് ആൻഡ് ഫ്യുവൽ റിസേർച്ച് പ്രോജക്ട് അസിസ്റ്റന്റ് ലെവൽ 1, പ്രോജക്ട് അസിസ്റ്റന്റ് ലെവൽ 2 എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ: ഏപ്രിൽ 2,3,4,5,8,9 തീയതികളിൽ. വിശദവിവരങ്ങൾക്ക്: www.cimfr.nic.in. വിലാസം: CSIR-CIMFR, Bilaspur Regional Center, 27, Kholi Chowk, Bilaspur, Chhatisgarh- 495001.
നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ
നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ വെബ്സൈറ്റിൽനിന്നും ഡൗൺ ലോഡ്ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം National Textile Corporation Ltd, Post Bag No: 7, Lodhi Road Head Post Office, New Delhi Pin 110003 എന്ന വിലാസത്തിൽ ഏപ്രിൽ 12നകം അയക്കണം. അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിവരം http://www.ntcltd.org
നാഷണൽ ഹൗസിംഗ് ബാങ്കിൽ
നാഷണൽ ഹൗസിംഗ് ബാങ്കിൽ അസി. മാനേജർ (സ്കെയിൽ ഒന്ന്) 15 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രായം 21‐29. 2019 മാർച്ച് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളും വിവരണാത്മക ചോദ്യങ്ങളുമുണ്ടാകും. www.nhb.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 28.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യുനാനി മെഡിസിൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യുനാനി മെഡിസിൻ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, റീഡേഴ്സ്, ലക്ചറർ, ജോയിന്റ് ഡയറക്ടർ, റസിഡന്റ് മെഡിക്കൽ ഓഫീസർ, ക്ളിനിക്കൽ രജിസ്ട്രോർ, റേഡിയോളജിസ്റ്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, സ്റ്റാഫ് നഴ്സ്, ഹെഡ് ക്ളാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ, സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ, സ്റ്റെനോ,ഫാർമസി അസിസ്റ്റന്റ് , ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.nium.in. വിലാസം: The Director,National Institute of Unani Medicine,Kottige Palya,Magadi Main Road,Bangalore – 560 091 .