dyfi

തിരുവനന്തപുരം: വാഹനപരിശോധനയ്‌ക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ടതിന് പിടികൂടിയ പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്‌റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെ ഇടിച്ചിട്ട പ്രതി പ്രദീപിനെയാണ് ഡി.വൈ.എഫ്.ഐ മോചിപ്പിച്ചു കൊണ്ടു പോയത്.

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പരിക്കേറ്റ എസ്.ഐ ശൈലേന്ദ്രനെ പരാതിയിൽ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. അമിത വേഗതയിൽ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിർത്താതെ പോയതിനെ തുടർന്നാണ് പ്രദീപിന്റെ വാഹനം പൊലീസുകാർ തടഞ്ഞത്.