ചണ്ഡീഗഡ്: വനിതാ കോളേജിലെ പ്രണയാദ്ധ്യാപകന് സസ്‌പെൻഷൻ. ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് പ്രണയത്തിന്റെ സൂത്രവാക്യങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച കണക്ക് അധ്യാപകനാണ് പുലിവാല് പിടിച്ചത്. ഹരിയാന കർണാലിലെ വനിതാ കോളേജിലാണ് സംഭവം നടന്നത്.
കോളേജിലെ കണക്ക് പ്രൊഫസറായ ചരൺ സിങ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്കായി പ്രണയത്തിന്റെ സമവാക്യം പഠിപ്പിക്കുകയായിരുന്നു. പ്രണയത്തിന്റെ മൂന്ന് സമവാക്യങ്ങളാണ് അദ്ധ്യാപകൻ കുട്ടികൾക്കായി പകർന്നു കൊടുത്തത്. പ്രണയബന്ധവും കുടുംബ ജീവിതവും എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും ബന്ധങ്ങളുടെ നിലനിൽപ്പ് എന്നിങ്ങനെ സങ്കീർണമായ വിഷയങ്ങൾ വെറും മൂന്ന് സമവാക്യങ്ങൾ കൊണ്ട് വിദ്യാർത്ഥിനികൾക്ക് പഠിപ്പിക്കുകയായിരുന്നു ചരൺ.
പ്രായമേറുന്തോറും ശാരീരികാർഷണം കുറയുമെന്നും അപ്പോൾ ഭാര്യയും ഭർത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരൺ സിംഗ് പറയുന്നു. അടുപ്പം കുറയുമ്പോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പ്രൊഫസർ പറയുന്നു. വിദേശ രാജ്യങ്ങളിൽ ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ തന്നെ അവർ ബന്ധം അവസാനിപ്പിക്കും എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ലെന്നും ചരൺ സിംഗ് വിശദീകരിക്കുന്നു.
ക്ലാസിലിരുന്ന ഒരു വിദ്യാർത്ഥിനി സമവാക്യ ക്ലാസ് മൊബൈലിൽ പകർത്തുകയായിരുന്നു. പ്രൊഫസറിന്റെ ക്ലാസ് കേട്ട് വിദ്യാർഥിനികൾ ചിരിക്കുന്നതും ഓരോസമവാക്യം വിശദീകരിക്കുമ്പോഴും അവർ ശരിവെക്കുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. എന്നാൽ എങ്ങനെയോ വീഡിയോ കോളേജ് പ്രിൻസിപ്പാളിന് മുന്നിലെത്തിയതോടെ അദ്ധ്യാപകനോട് പ്രിൻസിപ്പാൾ വിശദീകരണം തേടിയെങ്കിലും ഉടൻ തന്നെ അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
അടുപ്പം-ആകർഷണം=സൗഹൃദം (closeness-attraction=friendship)
അടുപ്പം+ആകർഷണം= പ്രണയം (closeness=attraction=romantic love)
ആകർഷണം- അടുപ്പം=താൽക്കാലിക പ്രണയം (attraction-closeness=crush) എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് ചരൺ സിംഗ് വിദ്യാർത്ഥിനികൾക്കായി വിശദീകരിക്കുന്നത്. ഹിന്ദിയിൽ സമവാക്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ക്ലാസിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്....
വീഡിയോ കാണാം.....