മുഷിഞ്ഞ വസ്ത്രവും ഭാണ്ഡവുമായി വന്ന യാചകനെ കുട്ടിയമ്മയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അയാളെ സ്വീകരിക്കാതെ അമ്മ പെരുമാറിയത് നാണുവിനെ വേദനിപ്പിച്ചു. എന്നെ ആ സ്ഥാനത്തു കണ്ടാലെന്തു ചെയ്യും എന്നായി നാണു ഭക്തന്റെ ചോദ്യം. നാണുവിന്റെ ഭക്തി അതിരു കടക്കുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ദാഹിച്ചു വരുമ്പോൾ വെള്ളം കോരുന്ന കിണർ നാണു കുഴിച്ചതെന്നറിയുന്ന രക്ഷിതാക്കൾ ആശ്ചര്യപ്പെടുന്നു. നാണു കുഴിച്ച കിണറിന്റെ മാഹാത്മ്യം അവർ തിരിച്ചറിയുന്നു.