-ramya-haridas

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 25000 രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകി പോളിസി റിസർച്ചർ ജെ.എസ് അടൂർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെയും സഹായമില്ലാതെ,​ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹമുള്ളവർ അവരുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക"-ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രമ്യ ഹരിദാസ് challenge Fund

ഈ തിരഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ,​ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹമുള്ളവർ അവരുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക. 25000 രൂപ ഞാൻ രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകും.

അതുപോലെ നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാൻ തയ്യാറുള്ളവർ ഇവിടോ, ഇൻബോക്സിലോ അറിയിക്കുക. പാർട്ടി അല്ല ഇവിടെ പ്രശ്‌നം. കേരളത്തിൽ നിന്ന് ആദ്യമായി താഴെ തട്ടിൽ നിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൊരാൾ ഈ തിരെഞ്ഞെടുപ്പിൽ. അത്‌ കൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും.

രമ്യ ഹരിദാസ് ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങൾ സംഭാവന നൽകാനുള്ള തുക ഇവിടെ പറയുക. രമ്യയുടെ ബാങ്ക് ഡീറ്റെയിൽസ് ഇവിടെ പിന്നീട് പങ്കു വക്കും. ഇത് ഒരു പാർട്ടിക്ക് വേണ്ടിയോ പാർട്ടിയുടെ പേരിലോ മുന്നണിയുടെ പേരിലോ അല്ല. രമ്യ ഹരിദാസ് എന്ന വ്യക്തിയെയും അവരുടെ അർജവത്തെയും നേതൃത്ത ഗുണത്തെയുമാണെനിക്കറിയാവുന്നത്. ഒരു കാര്യം കൂടി. ഇതിൽ താല്പര്യമില്ലാത്തവർ കൊടുക്കണ്ട. പിന്നെ കമെന്റ് ബോക്സിൽ വെറുതെ ഇടംകോലിടാൻ വരുന്നവരുടെയും ചോർത്തനവുമായി കറങ്ങി നടക്കുന്നവരുടെ കമന്റുകളും നിർദാക്ഷണ്യം ഡിലീറ്റ് ചെയ്യും.