യുവത്വത്തിലേക്ക് പ്രവേശിച്ച നാണുവിനെ ഉപരിപഠനത്തിനയയ്ക്കാൻ അച്ഛനും അമ്മാവനും തീരുമാനിക്കുന്നു. കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ കളരിയിലാണ് വിദ്യാഭ്യാസം. വാരണപ്പള്ളി തറവാട്ടിൽ നിന്നാണ് പഠനത്തിന് പോകേണ്ടത്. നാണുവിനെ പിരിയുന്നതിൽ എല്ലാർക്കും ദുഃഖം. പഠനത്തിന്റെ പുതിയ മേഖലകളിലാണ് നാണുവിന്റെ ശ്രദ്ധ. ശാന്തചിത്തനായി നാണു എല്ലാവരോടും യാത്രാനുമതി തേടുന്നു.