news

1. ഓച്ചിറയില്‍ നിന്ന് അന്യ സംസ്ഥാനക്കാരി ആയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഗുണ്ടാസംഘം എന്ന് പൊലീസ്. കൃത്യത്തിന് പിന്നില്‍ മുഹമ്മദ് റോഷന്‍ മാത്രം എന്ന് നിഗമനം. തട്ടിക്കൊണ്ടു പോകാന്‍ നേതൃത്വം നല്‍കിയത് ക്രിമിനല്‍ കേസ് പ്രതി പ്യാരി. ഇയാള്‍ക്ക് എതിരെ കാപ്പ ചുമത്തും. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതം. പെണ്‍കുട്ടിയെ തേടി അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തി


2. പൊലീസ് നീക്കം, പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നു എന്ന് വിവരം ലഭിച്ച സാഹചര്യത്തില്‍. കൂട്ടു പ്രതികള്‍ എറണാകുളം പൊലീസ് സ്റ്റേഷന്‍ വരെ അനുഗമിച്ചു. പ്രതി ബംഗളൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതിനുള്ള തെളിവും പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരാണ് പിടിയില്‍ ആയത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. കാര്‍ വാടകയ്ക്ക് കൊടുത്തയാളും കസ്റ്റഡിയില്‍ ആണ്

3. തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കും എന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നു എങ്കില്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കും എന്ന് പറഞ്ഞത് രസത്തിന്. ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് നല്‍കിയത് തോല്‍ക്കുന്ന സീറ്റ്. ഷാനിയെ കോണ്‍ഗ്രസ് ചതിച്ചു എന്നും വെള്ളാപ്പള്ളി. പ്രതികരണം, ചാലക്കുടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്

4. തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ ആണ് എന്നാണ് തന്റെ വിശ്വാസം എന്നും വെള്ളാപ്പള്ളിയുടെ കൂട്ടിച്ചേര്‍ക്കല്‍. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ആവേശത്തില്‍ എന്ന് ഇന്നസെന്റ്. ആദ്യം മത്സര രംഗത്ത് എത്തിയപ്പോള്‍ താന്‍ ആരും ആയിരുന്നില്ല. എന്നാല്‍ തനിക്ക് ഇപ്പോള്‍ പലതും പറയാനുണ്ട്. ചാലക്കുടിയില്‍ 1700 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചു എന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇന്നസെന്റ്

5. മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ വൈകിയതി ല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ഉത്തരവ് സമയ ബന്ധിതമായി ഇറക്കാന്‍ വൈകിയത് എന്തുകൊണ്ട് എന്ന് ചോദ്യം. കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട എന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഉത്തരവിറങ്ങും. കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഉത്തരവ് ഇറങ്ങാത്തതില്‍ കൃഷിമന്ത്രി ഇന്നലെ അതൃപ്തി അറിയിച്ചിരുന്നു

6. കാര്‍ഷിക വായ്പകള്‍ക്കും കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്കും ഡിസംബര്‍ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്, മാര്‍ച്ച് അഞ്ച്ിന് ചേര്‍ന്ന മന്ത്രിസഭ. എന്നാല്‍ മാര്‍ച്ച് 10ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനവും മാതൃകാ പെരുമാറ്റചട്ടവും നിലവില്‍ വരുന്നത് വരെ ഉത്തരവ് ഇറങ്ങിയില്ല. കൃഷി വകുപ്പ് ഉത്തരവ് ഇറക്കിയിട്ടും മറ്റ് വകുപ്പുകള്‍ വിജ്ഞാപനം വൈകിച്ചത് എന്തിന് എന്ന് അറിയില്ല എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു

7. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിക്കു വേണ്ടി കെ. സുരേന്ദ്രന്‍ മത്സരിക്കും. സുരേന്ദ്രനു വേണ്ടി ആര്‍.എസ്.എസ് ബി.ജെ.പി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റുണ്ടാവില്ല. പി.കെ.കൃഷ്ണദാസും എം.ടി.രമേശും പട്ടികയില്‍ നിന്ന് ഒഴിവാകും. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കും. ടോം വടക്കന്‍ എറണാകുളത്തും, എ.എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും മത്സരിക്കും. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായി

8. പത്തനംതിട്ട സീറ്റിനു വേണ്ടി പി.എസ് ശ്രീധരന്‍ പിള്ളയും കെ. സുരേന്ദ്രനും തമ്മില്‍ നടന്നത് വലിയ പിടിവലി. അതിനിടെ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സീറ്റില്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍ ആയിരുന്ന ശ്രീധരന്‍ പിള്ളയെ ഒഴിവാക്കിയത്, ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട്

9. ഇന്നലെ മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അന്തിമ പട്ടിക തയ്യാറാക്കിയത്, രാത്രി ഒരു മണിയോടെ. ഇന്ന് വൈകിട്ടോ നാളെയോ പട്ടിക പ്രഖ്യാപനം ഉണ്ടാവും. ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി അറിയേണ്ടതുണ്ട് എന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. മറ്റ് ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്നും തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇതിന് ശേഷമാവും കേരളത്തിലെ പട്ടിക പ്രഖ്യാപനം

10. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനേയും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇന്നലെ രാത്രി പതിനൊന്ന് അരയോടെ പുറത്തു വിട്ട സ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടും വടകരയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇരു സീറ്റിലെയും പ്രഖ്യാപനം ഇന്ന് ഉണ്ടാകും എന്ന് വിവരം. കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായിരുന്നു

11. എ ഗ്രൂപ്പിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്ന് ടി. സിദ്ദിഖിനെ വയനാട് സീറ്റിലേക്കും ഉറപ്പിച്ചിരുന്നു. ഇരു സീറ്റുകളും സംബന്ധിച്ച പട്ടിക നിലവില്‍ ഹൈക്കമാന്‍ഡിന്റ പക്കലുണ്ട്. ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിലെ രണ്ടു സീറ്റുകള്‍ കൊപ്പം മഹാരാഷ്ട്രയിലെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.