തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനവും, പ്രചാരണങ്ങളും നടക്കുകയാണ്. ഈ അവസരത്തിൽ ഇടതുപക്ഷത്തെ പരിഹസിച്ചെത്തിയിരിക്കുകയാണ് വ.ടി ബൽറാം. "ഇപ്പോൾ "ഇടതുപക്ഷ" ബുദ്ധിജീവികളുടേയും "നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തിരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്"-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊലപാതകം --> അക്രമ രാഷ്ട്രീയം --> രക്തസാക്ഷികൾ --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം --> പരിസ്ഥിതിനാശം --> പണം തട്ടിപ്പ് --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
നടിയെ ആക്രമിക്കൽ --> അമ്മ --> സ്ത്രീ പീഢനം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം --> വ്യാജ പട്ടയം --> വനനശീകരണം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ "ഇടതുപക്ഷ" ബുദ്ധിജീവികളുടേയും "നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.
ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം. എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?