ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹായമഭ്യർത്ഥിച്ച് എൻ.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയും നടനുമായ ഇന്നസെന്റ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ചാലക്കുടിയിലെ എൻ.എസ്.എസ് നേതൃത്വത്തോടെ താൻ പിന്തുണ തേടുമെന്ന് ഇന്നസെന്റ് പറഞ്ഞു.
ചാലക്കുടിയിൽ അനായാസ വിജയമുണ്ടാകുമെന്ന് പറയാനാവില്ല. പരിപാടിയിൽ പങ്കെടുത്തതിന് പണം വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും എം.പിയായ ശേഷം പരിപാടികളിൽ പങ്കെടുക്കുന്നതിന് പണം വാങ്ങിയിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.