pak

റൺവേയിൽ നിരത്തിയിരിക്കുന്ന പോർവിമാനങ്ങൾ,​ യുദ്ധത്തിന് തയ്യാറായിക്കിടക്കുന്ന ഈ വിമാനങ്ങൾ അമേരിക്കയുടേതോ,​ ഫ്രാൻസിന്റെയോ,​ റഷ്യയുടേതോ അല്ല. നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാന്റേതാണെന്ന് എത്രപേർക്കറിയാം...?

ഇന്ത്യൻ വ്യോമസേന ബാലക്കോട്ടിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിക്ക് ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തത്. ശത്രുക്കളെ ഭയപ്പെടുത്താനായി പാക് അനുകൂലികൾ പുറത്തുവിട്ട വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.


അമേരിക്കയും,​ റഷ്യയു,​ ഫ്രാൻസുമല്ല ഇത് പാകിസ്ഥാൻ വ്യോമസേനയുടെ താവളമാണ്. വീഡിയോ ഷെയർ ചെയ്യൂ ശത്രുക്കൾ പേടിച്ച് വിറയ്ക്കട്ടെ!!! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വീഡിയോ കണ്ടു ഭയപ്പെടുന്നതിന് പകരം ഇതെവിടെ നിന്നാണ് വന്നത് എന്നായിരുന്നു അന്വേഷണം.


ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയാണ് വീഡിയോ വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്. പാക് അനുകൂലികൾ ഇന്ത്യക്കാരെ ഭയപ്പെടുത്താനായി പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ തെളിവ് സഹിതം പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.


ഇത് പാകിസ്ഥാൻ എയർബേസ് ആണെന്നാണ് പാക് അനുകൂലികളുടെ വാദം. 2016 മെയ് മാസത്തിലാണ് ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ എത്തിയത്. മൂന്നര ദശലക്ഷത്തോളം പേർ വീഡിയോ കാണുകയും 264,​500ൽ അധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് പാകിസ്ഥാന്റെ വ്യോമവ്യൂഹമാണെന്ന് വാദിക്കുന്ന നിരവധി അക്കൗണ്ടുകളും ഫേസ്ബുക്കിലുണ്ട്.

pak

തെറ്റിദ്ധരിപ്പിക്കുന്ന ഈ വിഡിയോ ഷൂട്ടു ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലെ കുൺസൻ വിമാനത്താവളത്തിലാണ്. ഇൻവിഡ് (InVID) വിഡിയോ വെരിഫിക്കേഷൻ ടൂൾ ഉപയോഗിച്ച് വിഡിയോയിലെ ചില പ്രധാന ഫ്രെയ്മുകൾ റിവേഴ്‌സ് സേർച്ച് നടത്തിയപ്പോൾ മനസ്സിലായത് യുട്യൂബിലെ വെരിഫൈഡ് ചാനലായ എയർ സോഴ്‌ മിലിറ്ററിയിൽ ഏപ്രിൽ 19, 2013ൽ പോസ്റ്റ് ചെയ്തതാണ്. 16 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ചാനലാണ് എയർ സോഴ്സ് മിലിറ്ററി. ദക്ഷിണ കൊറിയയിലെ കുൻസൺ വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമസേനയുടെ എഫ്-16 വിമാനങ്ങളുടെ വമ്പൻ പ്രദർശനത്തിന്റേതാണെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ എഫ്.ബി നിടത്തിയ പഠനത്തിൽ പറയുന്നു.

രണ്ടു വീഡിയോകളിൽ നിന്നുള്ള സ്ക്രീൻ ഷോട്ടുകൾ തമ്മിൽ നടത്തിയ താരതമ്യങ്ങളിൽ വിമാനങ്ങൾ വിന്യസിച്ചിരിക്കുന്ന രീതിയും ജെറ്റ് വിമാനങ്ങളുടെ നിർമാണത്തിലുള്ള സാമ്യവും ചുറ്റുപാടുകളുടെ ഭൂപ്രകൃതിയും എല്ലാം ഒന്നു തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.
കൂടാതെ പാക് അനുകൂലികൾ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്ന വാട്ടർമാർക്ക് ശ്രദ്ധിച്ചാൽ മനസിലാകും ഇത് ആരുടെ വിമാനങ്ങളാണെന്ന കാര്യം.

pak

ഇത്രയൊക്കെ തെളിവുകളുമായി കള്ളത്തരം പൊളിച്ചാലും അത് സമ്മതിക്കാൻ ഇവർ തയ്യാറായിട്ടുമില്ല. ഈ യുട്യൂബ് ചാനലിന്റെ എബൗട്ട് സെക്ഷനിൽ നോക്കിയാൽ ലഭിക്കുന്ന വിവരങ്ങൾ മതിയാകും പൊള്ളയായ വീഡിയോയുടെ കഥ. ഇത് അമേരിക്കന്‍ സൈന്യം, നാവിക സേന, വ്യോമസേന, കോസ്റ്റ് ഗാർഡ്‌സ് തുടങ്ങിയവയെ കുറിച്ചുള്ള വാർത്തകൾ പോസ്റ്റു ചെയ്യുന്ന ന്യൂസ് വെബ്‌സൈറ്റാണെന്ന കാര്യം. ഇവരുടെ ചാനലിൽ പോസ്റ്റു ചെയ്തിരിക്കുന്ന വിഡിയോ ഫുൾ എച്ച്.ഡി ആയി കാണാൻ സാധിക്കും. അതായത് ചാനലിന് വീഡിയോകൾ ലഭിക്കുന്നത് കൃത്യമായ ഉറവിടങ്ങളിൽ നിന്നാണ്.


സ്റ്റാഫ് സാർജന്റ് മൈക്കിൾ ഷോക്കർ ആണ് തങ്ങൾക്ക് ഈ വിഡിയൊ കൈമാറിയതെന്നും യൂട്യൂബ് ചാനൽ അധികൃതർ വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കൻ മിലിറ്ററിയുടെ മീഡിയ സെന്ററായ ഡിഫൻസ് വിഷ്വൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സർവീസിൽ അദ്ദേഹത്തിന്റെ വിഡിയോ 2012 മുതൽ പോസ്റ്റു ചെയ്യുന്നുമുണ്ട്. ഗൂഗിൾ മാപ് വഴി ലഭിക്കുന്ന സാറ്റ‌ലൈറ്റ്‌ ചിത്രങ്ങളും വിഡിയോയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയുമായി ചേരുന്നതുമാണ്. എന്തായാലും പേടിപ്പിക്കാനിറക്കിയ വീഡിയോ ഇപ്പോൾ ചിരിപ്പിക്കാനുള്ള വകയായിമാറി എന്നർത്ഥം...!